Top

‘ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം’; സ്ഥിരപ്പെടുത്തിയത് വി എസിന്റെ കാലത്ത് അനധികൃതമായി നിയമിച്ചവരെയെന്ന് ചെന്നിത്തല

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ആയിരണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കി ക്കൊണ്ടാണ് സിപിഐഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കിയതും അവരെ സ്ഥിരപ്പെടുത്തിയതും. ഉമാദേവി കേസിലുണ്ടായ സുപ്രിം കോടതി വിധിയുടെ നഗ്‌നമായ ലംഘനം കൂടിയായിരുന്നു ഇത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ നോക്കുകുത്തിയാക്കി മാറ്റി രാഷ്ട്രീയ വ്യക്തിപരിഗണന […]

4 March 2021 6:58 AM GMT

‘ഹൈക്കോടതി നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരം’; സ്ഥിരപ്പെടുത്തിയത് വി എസിന്റെ കാലത്ത് അനധികൃതമായി നിയമിച്ചവരെയെന്ന് ചെന്നിത്തല
X

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ആയിരണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കി ക്കൊണ്ടാണ് സിപിഐഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കിയതും അവരെ സ്ഥിരപ്പെടുത്തിയതും. ഉമാദേവി കേസിലുണ്ടായ സുപ്രിം കോടതി വിധിയുടെ നഗ്‌നമായ ലംഘനം കൂടിയായിരുന്നു ഇത്. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ നോക്കുകുത്തിയാക്കി മാറ്റി രാഷ്ട്രീയ വ്യക്തിപരിഗണന വച്ച് നൂറുക്കണക്കിനാളുകള്‍ക്കാണ് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയത്. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളുടെ എല്ലാ പ്രാധാന്യവും പരിശുദ്ധിയും നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്വവും ഈ സര്‍ക്കാരിനാണെന്നും ചെന്നിത്തല ആരോപിച്ചു.

പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ പോലും സിപിഐഎം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ചോര്‍ന്ന് കിട്ടുകയും ചെയ്തു. അനധികൃത നിയമനങ്ങളുടെ പെരുമഴക്കാലമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍.

രമേശ് ചെന്നിത്തല

കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ജോലിയില്‍ പത്ത് വര്‍ഷം തികഞ്ഞവര്‍ എന്ന് പറഞ്ഞ് ഈ സര്‍ക്കാര്‍ അനധികൃതമായി ജോലിയില്‍ സ്ഥിരപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്ത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടെ ഉദ്യേഗാര്‍ത്ഥികളെ അവഹേളിക്കുകയും അപമാനിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. സമരം ചെയ്യുന്നവരുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് ഡിവൈഎഫ് ഐക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചര്‍ച്ചയ്‌ക്കെന്ന പേരില്‍ അയച്ച് ഉദ്യോഗാര്‍ത്ഥികളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. സെക്രട്ടേറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷ ഗൂഡാലോചനയാണെന്ന് വരെ സര്‍ക്കാര്‍ പറഞ്ഞു. ചില മന്ത്രിമാര്‍ ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. സര്‍ക്കാരിന് കീഴിലുള്ള ഏതാണ്ട് എല്ലാ സ്ഥാപനങ്ങളിലും താല്‍ക്കാലികമായി ആള്‍ക്കാരെ നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ഇത് തടഞ്ഞ ഹൈക്കോടതി നടപടിയിലൂടെ സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍ കൂടി ജനങ്ങളുടെ മുന്നില്‍ വെളിപ്പെട്ടുകഴിഞ്ഞെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്‌ഐടി എന്നിവയടക്കം പത്തോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ ഇന്നത്തെ തല്‍സ്ഥിതി തുടരണം. പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് നല്‍കിയ ഹര്‍ജിയില്‍ ഒരാഴ്ച്ചയ്ക്കകം സംസ്ഥാന സര്‍ക്കാരും സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Next Story