Top

സ്വകാര്യ ആശുപത്രികളുടെ മുറിവാടക പുതുക്കി; ഐസിയു, വെന്റിലേറ്റര്‍ നിരക്കില്‍ ഇടപെടില്ലെന്ന് ഹെക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മുറിവാടക നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് ഹൈക്കോടതി. മുറി വാടക ആശുപത്രികള്‍ക്ക് തന്നെ നിശ്ചയിക്കാമെന്ന മുന്‍ ഉത്തരവ് റദ്ദാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. പുതിയ ഉത്തരവ് പ്രകാരം മൂന്ന് വിഭാഗങ്ങളിലായാണ് നിരക്ക് തീരുമാനിക്കുക. 2645 മുതല്‍ 9776 രൂപ വരെയായിരിക്കും ഇതുപ്രകാരം ഈടാക്കാനാകുന്ന നിരക്കിന്റെ പരിധി. ആറ് ആഴ്ച വരെ സ്വകാര്യ ആശുപത്രികള്‍ക്ക് ഈ ഉത്തരവ് പിന്തുടരാം. അതേസമയം, എച്ച്ഡിയു, ഐസിയു, വെന്റിലേറ്റര്‍ നിരക്കുകളില്‍ ഇടപെടാനാകില്ലെന്നും കോടതി […]

8 July 2021 4:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യ ആശുപത്രികളുടെ മുറിവാടക പുതുക്കി; ഐസിയു, വെന്റിലേറ്റര്‍ നിരക്കില്‍ ഇടപെടില്ലെന്ന് ഹെക്കോടതി
X

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മുറിവാടക നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് ഹൈക്കോടതി. മുറി വാടക ആശുപത്രികള്‍ക്ക് തന്നെ നിശ്ചയിക്കാമെന്ന മുന്‍ ഉത്തരവ് റദ്ദാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.

പുതിയ ഉത്തരവ് പ്രകാരം മൂന്ന് വിഭാഗങ്ങളിലായാണ് നിരക്ക് തീരുമാനിക്കുക. 2645 മുതല്‍ 9776 രൂപ വരെയായിരിക്കും ഇതുപ്രകാരം ഈടാക്കാനാകുന്ന നിരക്കിന്റെ പരിധി. ആറ് ആഴ്ച വരെ സ്വകാര്യ ആശുപത്രികള്‍ക്ക് ഈ ഉത്തരവ് പിന്തുടരാം.

അതേസമയം, എച്ച്ഡിയു, ഐസിയു, വെന്റിലേറ്റര്‍ നിരക്കുകളില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു. ആശുപത്രികള്‍ തന്നെയായിരിക്കും ഈ നിരക്കുകള്‍ നിശ്ചയിക്കുക. വരുന്ന ഓഗസ്റ്റ് 26 ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മുറിവാടക അടക്കമുള്ള നിരക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് തീരുമാനിക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് മുന്‍പ് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച ഉത്തരവ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read: ‘കിറ്റെക്‌സിലെ നിയമലംഘനങ്ങള്‍ പരിശോധിക്കണം, പ്രവര്‍ത്തനം നിര്‍ത്തണം’; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

Next Story