വളാഞ്ചേരിയിൽ 13.5 ലക്ഷത്തിന്റെ കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ
ഡ്രൈവർ സീറ്റിന് പുറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു.
4 Jun 2021 1:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ കുഴൽ പണവുമായി യുവാവ് അറസ്റ്റിൽ. ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് സ്വദേശി കൃഷ്ണദാസി നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കലിൽ നിന്നും 13.5 ലക്ഷം രുപയുടെ കുഴൽപണം പൊലീസ് പിടിച്ചെടുത്തു. പണം കൊണ്ട് വന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിൽ നിന്നാണ് പണം പിടികൂടിയത്. ഡ്രൈവർ സീറ്റിന് പുറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊപ്പത്ത് നിന്നും തിരൂരിലെ ഒരാൾക്ക് നൽകാൻ കൊടുത്തുവിട്ടതാണ് പണമെന്ന് പ്രതി മൊഴി നൽകിയത്. പാലക്കാട് ജില്ലയിൽ നിരോധിത പുകയില കടത്തിയതിൽ കേസിലെ പ്രതിയാണ് കൃഷ്ണദാസെന്ന് പോലീസ് പറഞ്ഞു.