‘ലീഗിന് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാന്‍ നൂറിലധികം തെളിവുകള്‍ നിരത്താം’; പികെ ഫിറോസിനോട് ഷാജര്‍
മുസ്ലീം ലീഗിന് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാന്‍ ഒന്നും രണ്ടുമല്ല വേണമെങ്കില്‍ നൂറിലധികം തെളിവുകള്‍ നിരത്താന്‍ തയ്യാറാണെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. യൂത്ത് ലീഗിന്റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ‘മികവ്’2017ല്‍ സ്വര്‍ണ്ണക്കടത്തിന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു. ഷാജര്‍ പറഞ്ഞത്: ”യൂത്ത് ലീഗിന്റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ‘മികവ്’ 2017ല്‍ സ്വര്‍ണ്ണക്കടത്തിന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണ്.പി കെ ഫിറോസ് ഇന്ന് കണ്ണൂരില്‍ വെച്ച്, യൂത്ത് […]
1 July 2021 10:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുസ്ലീം ലീഗിന് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാന്‍ ഒന്നും രണ്ടുമല്ല വേണമെങ്കില്‍ നൂറിലധികം തെളിവുകള്‍ നിരത്താന്‍ തയ്യാറാണെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. യൂത്ത് ലീഗിന്റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ‘മികവ്’
2017ല്‍ സ്വര്‍ണ്ണക്കടത്തിന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.
ഷാജര്‍ പറഞ്ഞത്: ”യൂത്ത് ലീഗിന്റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ‘മികവ്’ 2017ല്‍ സ്വര്‍ണ്ണക്കടത്തിന് കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണ്.
പി കെ ഫിറോസ് ഇന്ന് കണ്ണൂരില്‍ വെച്ച്, യൂത്ത് ലീഗിന് സ്വര്‍ണ്ണക്കടത്തില്‍ ബന്ധമില്ല എന്ന് പറയുന്നതായി കണ്ടു.”
”കരിപ്പൂര്‍ കേസ്സില്‍ ഒളിവില്‍ കഴിയുന്ന പട്ടാമ്പിയിലെ യൂത്ത് ലീഗ് നേതാവ് സുഹൈലിനെ മുന്നെ തന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയതാണെന്ന കള്ളവും അദ്ദേഹം പറയുകയുണ്ടായി.
യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത പച്ചയായ കള്ളമാണ് ഫിറോസ് പറഞ്ഞത് എന്ന് ആര്‍ക്കാണ് അറിയാത്തത്. ലീഗിന് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാന്‍, ഒന്നും രണ്ടുമല്ല വേണമെങ്കില്‍ നൂറിലധികം തെളിവുകള്‍ നിരത്താന്‍ തയ്യാറാണ്.”
”യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയും, നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് അബ്ദുള്‍ കരീമിന് ഈ പദവികള്‍ നല്‍കിയത് സ്വര്‍ണ്ണക്കടത്തിന്റെ മികവ് അടിസ്ഥാനമാക്കിയാണൊ ? സ്വര്‍ണ്ണം കടത്തിയതിന് 2017ല്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടിക്കപ്പെട്ടയാളെ സ്വന്തം ജില്ലയില്‍ യൂത്ത് ലീഗിന്റെ സെക്രട്ടറിയാക്കിയത് ഫിറോസ് മറന്നു പോയതാണോ ? ഈ പറഞ്ഞതൊന്നും, നിങ്ങള്‍ DYFI യ്ക്ക് നേരെ ഉന്നയിക്കുന്നത് പോലെ ആകാശത്തേക്ക് പൊട്ടിക്കുന്ന പൊയ് വെടിയല്ല. യൂത്ത് ലീഗിന്റെ സ്വര്‍ണ്ണ കള്ളക്കടത്ത് ബന്ധത്തെ വസ്തുതയുടെയും, തെളിവിന്റെയും അടിസ്ഥാനത്തില്‍ തുറന്നു കാട്ടുകയാണ്. കള്ളപ്പണക്കാര്‍ക്കും, സ്വര്‍ണ്ണക്കത്തുകാര്‍ക്കും കമ്മറ്റികളില്‍ റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള പ്രസ്ഥാനമാണ് ഫിറോസിന്റേത്. ഇതിനാല്‍ തന്നെ പോകുന്ന വഴിയില്‍ ഒന്ന് കിടക്കട്ടെ എന്ന ഏര്‍പ്പാട് നിര്‍ത്തുന്നതാണ് നല്ലത്, എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.”

