
ഹാത്രസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്ത് യുപി സര്‍ക്കാര്‍. സംഭവം നിര്‍ഭാഗ്യകരമാണെന്നും കുറ്റവാളികളായ എല്ലാവര്ക്കും ഏറ്റവും കടുത്ത ശിക്ഷ നല്‍കുമെന്നും യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
രാഹുലും പ്രിയങ്കയും കെ സി വേണുഗോപാലും അടങ്ങുന്ന കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ച് മടങ്ങിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടില്‍ എസ്ഐടി സംഘമെത്തി. സിബിഐയ്ക്ക് സമാന്തരമായി അന്വേഷണം തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തുടരുമെന്ന് എസ്ഐടി ഉദ്യോഗസ്ഥര്‍ മറുപടി നല്കി. പ്രതികള്‍ക്കും പൊലീസിനും ഒപ്പം പെണ്‍കുട്ടിയുടെ കുടുംബത്തേയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് എസ്ഐടി നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.