ഉത്തര്‍പ്രദേശില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു
ഉത്തര്‍പ്രദേശിലെ ഹാത്രാസ് ജില്ലയില്‍ ലൈംഗിക പീഡനത്തിനരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗൗരവ് ശര്‍മ്മ എന്ന പ്രതിയാണ് വെടിവെച്ചത്. പൊലീസ് ക്സറ്റിഡിയില് നിന്നും പുറത്തു വന്ന ഗൗരവ് ശര്‍മ്മ പെണ്‍കുട്ടിയുടെ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ ഗൗരവ് ശര്‍മ്മ വെടിയുതിര്‍ക്കുകയുമായിരുന്നു. ക്ഷേത്രത്തില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ പിതാവിന് വെടിയേറ്റത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെയാണ്. തിങ്കളാഴ്ച വൈകുന്നേരം പീഡനത്തിരയായ പെണ്‍കുട്ടിയും ഗൗരവ് ശര്‍മ്മയും ഭാര്യയും ആന്റിയും അമ്പലത്തില്‍ വെച്ച് കണ്ടു മുട്ടി. ഇവര്‍ തമ്മില്‍ കേസിനെ ചൊല്ലി […]

ഉത്തര്‍പ്രദേശിലെ ഹാത്രാസ് ജില്ലയില്‍ ലൈംഗിക പീഡനത്തിനരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗൗരവ് ശര്‍മ്മ എന്ന പ്രതിയാണ് വെടിവെച്ചത്. പൊലീസ് ക്സറ്റിഡിയില് നിന്നും പുറത്തു വന്ന ഗൗരവ് ശര്‍മ്മ പെണ്‍കുട്ടിയുടെ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ ഗൗരവ് ശര്‍മ്മ വെടിയുതിര്‍ക്കുകയുമായിരുന്നു.
ക്ഷേത്രത്തില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ പിതാവിന് വെടിയേറ്റത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെയാണ്. തിങ്കളാഴ്ച വൈകുന്നേരം പീഡനത്തിരയായ പെണ്‍കുട്ടിയും ഗൗരവ് ശര്‍മ്മയും ഭാര്യയും ആന്റിയും അമ്പലത്തില്‍ വെച്ച് കണ്ടു മുട്ടി. ഇവര്‍ തമ്മില്‍ കേസിനെ ചൊല്ലി വാക്കേറ്റവും നടന്നു. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും ഗൗരവ് ശര്‍മ്മയും സംഭവസ്ഥലത്തെക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. ഇതിനിടെ ഒരു സംഘമാളുകളെ വിളിച്ചെത്തിയ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടു. പൊലീസിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് കൈകൂപ്പി നീതി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഗൗരവ് ശര്‍മ്മയ്ക്കായി തിരച്ചില്‍ തുടരുകയാണ്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ലാണ് ഗൗരവ് ശര്‍മ ലൈംഗികോപദ്രവക്കേസില്‍ കസ്റ്റഡിയിലായത്. ഒരു മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിനു ശേഷം ഇരു കുടുംബങ്ങളും തമ്മില്‍ ശത്രുതയിലാണ്.