ഹാത്രസ് യുവതിയുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയ രാഹുൽ ഗാന്ധിക്ക് നേരെ യുപി പൊലീസ് അതിക്രമം
ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരുവരും പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കിറങ്ങി. പൊലീസ് തന്നെ തള്ളിയെന്നും ലാത്തിയ്ക്കടിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും യാത്ര തടഞ്ഞ് യുപി പൊലീസ്. ഹാത്രസിലേക്കുള്ള വാഹനവ്യൂഹം പൊലീസ് കടത്തിവിടാത്തതിനേത്തുടര്ന്ന് പ്രിയങ്കയും രാഹുലും ഡല്‍ഹി-യുപി യമുന എക്സ്പ്രസ് ഹൈവേയിലൂടെ കാല്‍നടയായി യാത്ര തുടരുകയാണ്. ഹാത്രസില്‍ നിന്നും 142 അകലെ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ തടഞ്ഞിട്ടത്. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇരുവരും പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കിറങ്ങി. പൊലീസ് തന്നെ തള്ളിയെന്നും ലാത്തിയ്ക്കടിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.