ഹാത്രസ് നാളെ സുപ്രീം കോടതിയില്‍ ; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും
ഹാത്രസ് ബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ-എസ്ഐറ്റി അന്വേഷണം ആവശ്യപ്പെട്ടുളളതാണ് ഹര്‍ജി. എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെ ഹാത്രസ് സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം യുപി പൊലിസ് കേസെടുത്തിരുന്നു.രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പുറമെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കൂട്ടം […]

ഹാത്രസ് ബലാത്സംഗ കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ-എസ്ഐറ്റി അന്വേഷണം ആവശ്യപ്പെട്ടുളളതാണ് ഹര്‍ജി. എസ്എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസിന്റെ വിചാരണ യുപിക്ക് പുറത്തേയ്ക്ക് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചതിന് പിന്നാലെ ഹാത്രസ് സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനടക്കം യുപി പൊലിസ് കേസെടുത്തിരുന്നു.
രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പുറമെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു കൂട്ടം ആളുകള്‍ക്കെതിരെ ഗൂഡാലോചന, മതസ്പര്‍ദ്ദ വളര്‍ത്തല്‍, അപവാദ പ്രചാരണം, വഞ്ചനാകുറ്റം എന്നിവയും ചുമത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് തുടങ്ങിയ ജസ്റ്റിസ് ഫോര്‍ ഹാത്രസ് വിക്ടിം എന്ന വെബ്സൈറ്റില്‍ രാജ്യാന്തര ഗൂഢാലോചന നടക്കുന്നുവെന്നാണ് പൊലീസിന്റെ ആരോപണം.സമരങ്ങളിലുളള പൊലിസ് നടപടിയെ ചെറുക്കാന്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ നടത്തിയ സമരത്തിലെ രീതികള്‍ സ്വീകരിക്കണമെന്ന് വെബ്സൈറ്റിലുണ്ടെന്നാണ് എഫ്ഐആര്‍ല്‍ ഉളളത്.
എന്നാല്‍ ഫൊറന്‍സിക് പരിശോധനാ ഫലം കാട്ടി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നുളള പൊലീസ് വാദത്തെ തള്ളുന്നതാണ് അലിഗഡ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. 96 മണിക്കൂറിനുളളില്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കണമെന്നിരിക്കേ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസം കഴിഞ്ഞാണ് ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.