Top

ഹാത്രസ് എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍നിന്നും മുക്കി സിബിഐ; കേസ് ഏറ്റെടുത്തെന്ന പത്രക്കുറിപ്പും കാണാനില്ല

അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഹാത്രസ് കേസിന്റെ എഐആര്‍ വെബ്‌സൈറ്റില്‍നിന്നും നീക്കം ചെയ്ത് സിബിഐ. ഹാത്രസ് കേസ് സിബിഐ ഏറ്റെടുത്തെന്ന വാര്‍ത്താക്കുറിപ്പും വെബ്‌സൈറ്റില്‍നിന്നും നീക്കി. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സിബിഐ ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്തത്. തുടര്‍ന്ന് കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ് സി, എസ് ടി അധിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഐആര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ബലാത്സംഗം, കൊലപാതക ശ്രമം, കൂട്ട […]

11 Oct 2020 7:22 AM GMT

ഹാത്രസ് എഫ്‌ഐആര്‍  വെബ്‌സൈറ്റില്‍നിന്നും മുക്കി സിബിഐ; കേസ് ഏറ്റെടുത്തെന്ന പത്രക്കുറിപ്പും കാണാനില്ല
X

അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഹാത്രസ് കേസിന്റെ എഐആര്‍ വെബ്‌സൈറ്റില്‍നിന്നും നീക്കം ചെയ്ത് സിബിഐ. ഹാത്രസ് കേസ് സിബിഐ ഏറ്റെടുത്തെന്ന വാര്‍ത്താക്കുറിപ്പും വെബ്‌സൈറ്റില്‍നിന്നും നീക്കി.

പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സിബിഐ ഹാത്രസിലെ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഏറ്റെടുത്തത്. തുടര്‍ന്ന് കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ് സി, എസ് ടി അധിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഐആര്‍ തയ്യാറാക്കുകയും ചെയ്തിരുന്നു.

ബലാത്സംഗം, കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം തുടങ്ങിയവയാണ് കേസിലെ കുറ്റകൃത്യങ്ങളെന്ന് സിബിഐയുടെ ഗാസിയാബാദ് അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എഫ്‌ഐആറും പത്രക്കുറിപ്പും സിബിഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചേര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റില്‍ പോസ്റ്റ്‌ചെയ്ത വിവരങ്ങള്‍ നീക്കം ചെയ്തത്. നിലവില്‍ പത്രക്കുറിപ്പിന്റെ ലിങ്ക് തുറന്നാലും വിവരങ്ങള്‍ ലഭ്യമാവില്ല.

പ്രതികള്‍ക്കെതിരെ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കാണിച്ച് പുതിയ വാര്‍ത്താക്കുറിപ്പ് വെബ്‌സൈറ്റില്‍ പിന്നീട് അപ്ലോഡ് ചെയ്തിട്ടുണ്ട്. യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.

സെപ്തംബര്‍ 14നാണ് ഹാത്രസിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് മാരക മുറിവുകളോടെ പെണ്‍കുട്ടിയെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം സെപ്തംബര്‍ 29തോടെ വിഷയം രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് ഉയരുകയായിരുന്നു.

Next Story