Top

ബിജെപിയെ ബഹിഷ്‌കരിച്ച് ഹരിയാന ഗ്രാമം; ‘വന്നാല്‍ സ്വീകരിക്കുക ചെരുപ്പ് കൊണ്ട്’;

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഉള്‍പ്പടെ എല്ലാ ബിജെപി- ജെജെപി നേതാക്കളേയും പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുമെന്നും ഇവരെ ഇനി സ്വീകരിക്കുക ചെരുപ്പുകൊണ്ടായിരിക്കുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു. നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കാതിരാനുള്ള ബാനറുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം.

28 Dec 2020 9:44 AM GMT

ബിജെപിയെ ബഹിഷ്‌കരിച്ച് ഹരിയാന ഗ്രാമം; ‘വന്നാല്‍ സ്വീകരിക്കുക ചെരുപ്പ് കൊണ്ട്’;
X

ബിജെപിയെ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനവുമായി ഹരിയാനയിലെ കാദിരാബാദ് ഗ്രാമം. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഉള്‍പ്പടെ എല്ലാ ബിജെപി- ജെജെപി നേതാക്കളേയും പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുമെന്നും ഇവരെ ഇനി സ്വീകരിക്കുക ചെരുപ്പുകൊണ്ടായിരിക്കുമെന്നും ഗ്രാമവാസികള്‍ പറഞ്ഞു. നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കാതിരാനുള്ള ബാനറുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഗ്രാമവാസികളുടെ പ്രതിഷേധം.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധമായ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് തന്നെയാണ് ഹരിയാനയിലെ കര്‍ഷകര്‍. ബിജെപി നേതാക്കള്‍ ഇനി ഗ്രാമത്തിലേക്ക് വന്നാല്‍ പൂമാലകള്‍ കൊണ്ടായിരിക്കില്ല മറിച്ച് ചെരുപ്പ് കൊണ്ടായിരിക്കും സ്വീകരിക്കുകയെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് യോഗത്തിന് ശേഷമം തിങ്കളാഴ്ച്ചയാണ് ബിജെപി- ജെജെപി നേതാക്കള്‍ കാദരാബാദ് ഗ്രാമത്തിലേക്ക് പ്രവേശിക്കരുതെന്ന ബാനറുകളുമായി ഇവിടുത്തെ കര്‍ഷകര്‍ രംഗത്തെത്തിയത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നേതാക്കളെ മാത്രമേ ഇവിടേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കു എന്നും ബാനറില്‍ പറയുന്നു.

നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍കരോട് തീര്‍ത്തും നിഷ്‌കൃയമായ സമീപനമാണ് ബിജെപിയും ബിജെപി നേതാക്കളും സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ‘പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്നും ഖാലിസ്ഥാനികളെന്നും വിളിച്ച് അപമാനിക്കുകയാണ് അധികാരത്തിലിരിക്കുന്നവര്‍ ചെയ്യുന്നത്. ഹരിയാന സര്‍ക്കാരാകട്ടെ കര്‍ഷകര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കി അവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. അവര്‍ക്ക് ഈ നിയമം നടപ്പിലാക്കി ഞങ്ങളെ ഇല്ലാതാക്കണമെന്നേ ഉള്ളു’, ഗുര്‍ലാല്‍ സിംഗ് എന്ന കര്‍ഷകന്‍ പറഞ്ഞു.

ബിജെപിയുടെ സഖ്യ കക്ഷിയായ ജെജെപി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം കര്‍ഷകരെ കണ്ടതിന് ശേഷം ഈ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കായിരുന്നു വഴിയൊരുക്കാം എന്ന സമീപനമായിരുന്നു സ്വീകരിച്ചത്. ഇതിനോടകം തന്നെ കേന്ദ്ര കൃഷി മന്ത്രിയുമായി അഞ്ച് തവണയും ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഒരു തവണയും കര്‍ഷകര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനെ പറ്റി ചിന്തിക്കാം എന്ന് പറയുന്നതല്ലാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ ഇതുവരെയും തയ്യാറായിട്ടില്ല.

Next Story