
വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങളായി കര്‍ഷകര്‍ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാന ബിജെപിയ്ക്ക് നല്കി വരുന്ന പിന്തുണ പിന്‍വലിക്കാന്‍ ജെജെപി പാര്‍ട്ടി നേതൃത്വം തയ്യാറാകണെമെന്ന് ജെജെപി എംഎല്‍എമാര്‍. മുതിര്‍ന്ന ജെജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് ബബ്ലി പാര്‍ട്ടി നേതൃത്വത്തിനുമുന്നില്‍ ആവശ്യവുമായി എത്തിയതോടെ കൂടുതല്‍ എംഎല്‍എമാര്‍ അദ്ദേഹത്തെ പിന്താങ്ങി. ഇനിയും കര്‍ഷരോടൊപ്പം നിന്നില്ലെങ്കില്‍ അവര്‍ നമ്മെ വടിയെടുത്ത് അടിച്ചോടിക്കുമെന്ന് ദേവേന്ദര്‍ സിംഗ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിയ്ക്കെതിരെയും കര്‍ഷകരോഷം പുകയുന്നതിനാല്‍ എംഎല്‍എമാര്‍ക്ക് ഗ്രാമങ്ങളിലേക്ക് ഇറങ്ങി ജനങ്ങളോട് തലയുയര്‍ത്തി സംസാരിക്കാന്‍ പോലുമാകുന്നില്ലെന്ന് ദേവേന്ദര്‍ സിംഗ് പറയുന്നു. ‘ജനങ്ങള്‍ അസംതൃപ്തരായതിനാല് നമ്മള് ബിജെപിയുമായുള്ള കൂട്ടുകെട്ട് എത്രയും വേഗം അവസാനിപ്പിക്കണം. അവര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് ചെല്ലാന്‍ നമ്മളെ അനുവദിക്കില്ല. മുഖ്യമന്ത്രിയോ മന്ത്രിമാരോ എംഎല്‍എമാരോ ഗ്രാമങ്ങളിലേക്ക് ചെന്ന് എന്തെങ്കിലും പരിപാടി സംഘടിപ്പിക്കണം. ഇപ്പോള്‍ ആര്‍ക്കെങ്കിലും അതിന് പറ്റുമെന്ന് തോന്നുന്നുണ്ടോ? ഇല്ല ആളുകള്‍ നമ്മെ വടികൊണ്ട് തല്ലി ഓടിച്ചുവിടും. നമ്മളുടെ തടികേടാകാതെ നോക്കാന്‍ ഇരുമ്പ് പടച്ചട്ടയും ഹെല്‍മെറ്റുകളും വെച്ചേ നമ്മുക്ക് അവരുടെ മുന്നിലെത്താനാകൂ’. ദേവേന്ദര്‍ സിംഗ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയത്തിനെതിരെ സര്‍്ക്കാരിന് അനുകൂലമായി വോട്ടുചെയ്യാന്‍ ജെജെപി എംഎല്‍എമാര്‍ക്ക് വിപ്പുനില്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ദേവേന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം. ജെജെപി എംഎല്‍എമാര്‍ക്കുള്ള ജനപിന്തുണക്ക് വലിയ തോതില്‍ ഇടിവുണ്ടായതായി ഇവര്‍ വിലയിരുത്തി. വിപ്പ് നല്‍കിക്കൊണ്ട് ജെജെപി നേതൃത്വം ബിജെപിയ്ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ എംഎല്‍എമാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവിശ്വാസപ്രമേയം പാസാക്കുന്നതിന് കോണ്‍ഗ്രസിന് 45 പേരുടെ പിന്തുണ വേണം. എന്നാല്‍ തങ്ങള്‍ക്ക് 55 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു.
- TAGS:
- BJP
- Farmers Protest
- Haryana
- jjp