Top

ഹരിയാനയിലെ ജെജെപി, സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുവെന്ന് കുമാരി ഷെല്‍ജ; ‘സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ഇടപെടും’

രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഹരിയാന സംസ്ഥാനത്തെ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. സംസ്ഥാനത്തെ നിരവധി ജെജെപി, സ്വതന്ത്ര എംഎല്‍എമാരും കോണ്‍ഗ്രസിനെ ബന്ധപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു. കര്‍ഷക സംസ്ഥാനമായ ഹരിയാനയിലെ കര്‍ഷകര്‍ ദല്‍ഹിയിലെ അതിര്‍ത്തികളില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. ഈയവസരത്തില്‍ നിരവധി എംഎല്‍എമാരാണ് ഞങ്ങളെ ബന്ധപ്പെടുന്നത്. സര്‍ക്കാരിനെ പിന്തുണക്കുന്ന നിരവധി സ്വതന്ത്ര എംഎല്‍എമാരും ബിജെപി ഘടകകക്ഷി എംഎല്‍എമാരും തങ്ങളെ ബന്ധപ്പെടുകയാണെന്ന് കുമാരി ഷെല്‍ജ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ കോണ്‍ഗ്രസ് അട്ടിമറിക്കുമോ എന്ന […]

15 Jan 2021 4:22 AM GMT

ഹരിയാനയിലെ ജെജെപി, സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുവെന്ന് കുമാരി ഷെല്‍ജ; ‘സാഹചര്യം ആവശ്യപ്പെടുമ്പോള്‍ ഇടപെടും’
X

രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഹരിയാന സംസ്ഥാനത്തെ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. സംസ്ഥാനത്തെ നിരവധി ജെജെപി, സ്വതന്ത്ര എംഎല്‍എമാരും കോണ്‍ഗ്രസിനെ ബന്ധപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു.

കര്‍ഷക സംസ്ഥാനമായ ഹരിയാനയിലെ കര്‍ഷകര്‍ ദല്‍ഹിയിലെ അതിര്‍ത്തികളില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. ഈയവസരത്തില്‍ നിരവധി എംഎല്‍എമാരാണ് ഞങ്ങളെ ബന്ധപ്പെടുന്നത്. സര്‍ക്കാരിനെ പിന്തുണക്കുന്ന നിരവധി സ്വതന്ത്ര എംഎല്‍എമാരും ബിജെപി ഘടകകക്ഷി എംഎല്‍എമാരും തങ്ങളെ ബന്ധപ്പെടുകയാണെന്ന് കുമാരി ഷെല്‍ജ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ കോണ്‍ഗ്രസ് അട്ടിമറിക്കുമോ എന്ന ചോദ്യത്തോടും കുമാരി ഷെല്‍ജ പ്രതികരിച്ചു. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ വിടവ് നികത്താന്‍ എപ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടി തയ്യാറാവുമെന്നാണ് ഷെല്‍ജ പ്രതികരിച്ചത്.

അതേ സമയം ഷെല്‍ജയുടെ അവകാശവാദങ്ങളെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തള്ളി. സംസ്ഥാന സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ല. അവരുടെ എംഎല്‍എമാരെ സൂക്ഷിക്കുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Next Story