Top

ഗുലാം നബി ആസാദിനെയും കപില്‍ സിബലിനെയും ആനന്ദ് ശര്‍മ്മയെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണം; ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ രംഗത്തെത്തി ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ആസാദിനെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഹരിയാനയിലെ മുന്‍ മന്ത്രിമാരായ സുഭാഷ് ബത്ര, കൃഷ്ണന്‍ മൂര്‍ത്തി ഹൂഡ എന്നിവരും മുന്‍ മുഖ്യമന്ത്രി ബജന്‍ ലാലിന്റെ ഇളയ മകനും എംഎല്‍എയുമായ കുല്‍ദീപ് ബിഷ്‌ണോയ് എന്നീ നേതാക്കളാണ് ആസാദിനെതിരെ രംഗതെത്തിയത്. അഞ്ച് തവണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട നേതാവാണ് ആസാദ്. അദ്ദേഹമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് വേണ്ടി […]

23 Nov 2020 8:34 AM GMT

ഗുലാം നബി ആസാദിനെയും കപില്‍ സിബലിനെയും ആനന്ദ് ശര്‍മ്മയെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണം; ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍
X

കോണ്‍ഗ്രസില്‍ മാറ്റം വരണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ രംഗത്തെത്തി ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ആസാദിനെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹരിയാനയിലെ മുന്‍ മന്ത്രിമാരായ സുഭാഷ് ബത്ര, കൃഷ്ണന്‍ മൂര്‍ത്തി ഹൂഡ എന്നിവരും മുന്‍ മുഖ്യമന്ത്രി ബജന്‍ ലാലിന്റെ ഇളയ മകനും എംഎല്‍എയുമായ കുല്‍ദീപ് ബിഷ്‌ണോയ് എന്നീ നേതാക്കളാണ് ആസാദിനെതിരെ രംഗതെത്തിയത്. അഞ്ച് തവണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട നേതാവാണ് ആസാദ്. അദ്ദേഹമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിന് വേണ്ടി വാദിക്കുന്നതെന്നും ഈ നേതാക്കള്‍ വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാന്‍ കഴിയാത്തതിനും ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിനും സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദാണ് കാരണമെന്നും നേതാക്കള്‍ ആരോപിച്ചു.

പാര്‍ട്ടിയിലെ ഫൈവ് സ്റ്റാര്‍ സംസ്‌കാരം തെറ്റാണെന്ന് അദ്ദേഹം ആരോപിക്കുന്നു. അദ്ദേഹം തന്നെ ഫൈവ് സ്റ്റാര്‍ സംസ്‌കാരത്തിലാണ് ജീവിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ഇടപെടുന്നില്ല. അദ്ദേഹത്തെ എപ്പോഴും ഫൈവ് സ്റ്റാറിലാണ് ഞങ്ങള്‍ എപ്പോഴും കണ്ടിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹരിയാനയുടെ ഉത്തരവാദിത്വത്തോടെ വന്നപ്പോള്‍ ഒരു ജില്ലാ തല യോഗം പോലും അദ്ദേഹം നടത്തിയിട്ടില്ല. അദ്ദേഹത്തെയും കപില്‍ സിബലിനെയും ആനന്ദ് ശര്‍മ്മയെും പാര്‍ട്ടി പുറത്താക്കണം. ഈ മൂന്ന് പേരും ബിജെപിക്ക് വേണ്ടി പാര്‍ട്ടിയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

Next Story