‘കര്‍ഷകരെ സ്പോണ്സര് ചെയ്തത് പഞ്ചാബ് സര്‍ക്കാര്‍’; കര്‍ഷകരുടെ പേരില്‍ പാചകം ചെയ്തെടുക്കുന്നത് രാഷ്ട്രീയ കേക്കെന്ന് ഹരിയാന മുഖ്യമന്ത്രി
കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചില്‍ പഞ്ചാബ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികളും ചില സംഘടനകളുമാണ് രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തിയിലേക്ക് കര്‍ഷകരെ സ്പോണ്സര് ചെയ്തത് എന്നാണ് ഖട്ടറിന്റെ വിമര്‍ശനം. ‘ഈ നീക്കം പ്രാഥിമികമായി സ്പോണ്സര് ചെയ്തത് പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികളും അവിടുത്തെ ചില സംഘടനകളും ചേര്‍ന്നാണ്. ഞാന്‍ പലതവണ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അദ്ദേഹം അതിന് തയ്യാറായിട്ടില്ല. […]

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചില്‍ പഞ്ചാബ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികളും ചില സംഘടനകളുമാണ് രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തിയിലേക്ക് കര്‍ഷകരെ സ്പോണ്സര് ചെയ്തത് എന്നാണ് ഖട്ടറിന്റെ വിമര്‍ശനം.
‘ഈ നീക്കം പ്രാഥിമികമായി സ്പോണ്സര് ചെയ്തത് പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികളും അവിടുത്തെ ചില സംഘടനകളും ചേര്‍ന്നാണ്. ഞാന്‍ പലതവണ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ആറോ എഴോ തവണ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അപ്പോഴെല്ലാം അദ്ദേഹവുമായി ഇപ്പോള്‍ കണക്ട് ചെയ്യാം എന്ന ഉദ്യോഗസ്ഥരുടെ മറുപടി മാത്രമാണ് ലഭിച്ചത്’, ഗുരുഗാവോണില് മാധ്യമങ്ങളോട് സംസാരിക്കവെ ഖട്ടര്‍ പറഞ്ഞു.
ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പരിതാപകരമായ മറുപടി ലഭിക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഇത് ആദ്യത്തെ സംഭവമാണ്. ഇതിന് മുമ്പെല്ലാം ഞാന്‍ വിളിക്കുമ്പോള്അ ദ്ദേഹം തിരിക്കിലാണെങ്കില്ക്കൂടിയും ഒരു മണിക്കൂറോളം സംസാരിക്കാറുണ്ട്’, അദ്ദേഹം തുടര്‍ന്നു.
കര്‍ഷകരുടെ പേരില്‍ പാചകം ചെയ്തെടുക്കുന്നത് രാഷ്ട്രീയ കേക്കാണ്. ഇത് അസ്വാഭാവികവും അപലപനീയവുമാണെന്നും ഖട്ടര്‍ അഭിപ്രായപ്പെട്ടു. കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ പഞ്ചാബ് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് വിമര്‍ശിച്ച ഖട്ടര്‍, കര്‍ഷകരെ നയിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്നിന്നുള്ളവരാണെന്നും ആരോപിച്ചു.
പ്രക്ഷോഭത്തില്‍ പങ്കെടുക്കാത്ത ഹരിയാനയിലെ കര്‍ഷകര്‍ക്ക് ഖട്ടര്‍ നന്ദു പറയുകയും ചെയ്തു. പൊലീസ് ഒരുഘട്ടത്തിലും അക്രമാസക്തരായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.