ഡല്‍ഹിയില്‍ പതിനൊന്നുകാരന് പക്ഷിപ്പനി ബാധിച്ച് മരിച്ചു; രാജ്യത്തെ ആദ്യ മരണം
ഡല്‍ഹിയില്‍ പക്ഷിപ്പനി (എച്ച്5എന്‍1) ബാധിച്ച് പതിനൊന്നുകാരന് മരിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലിരുന്ന ഹരിയാന സ്വദേശിയായ കുട്ടിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പക്ഷിപ്പനി മരണമാണ് എയിംസിലേത്്. ജൂലൈ രണ്ടിനാണ് ന്യൂമോണിയ ബോധയെത്തുടര്‍ന്ന് പതിനൊന്ന് കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അര്‍ബുദ രോഗി കൂടിയായ കുട്ടിക്ക് കൊവിഡ് പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5എന്‍1 ബാധ ( പക്ഷിപ്പനി) സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരെ […]
20 July 2021 10:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡല്‍ഹിയില്‍ പക്ഷിപ്പനി (എച്ച്5എന്‍1) ബാധിച്ച് പതിനൊന്നുകാരന് മരിച്ചു. ഡല്‍ഹി എയിംസില്‍ ചികില്‍സയിലിരുന്ന ഹരിയാന സ്വദേശിയായ കുട്ടിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പക്ഷിപ്പനി മരണമാണ് എയിംസിലേത്്.
ജൂലൈ രണ്ടിനാണ് ന്യൂമോണിയ ബോധയെത്തുടര്‍ന്ന് പതിനൊന്ന് കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അര്‍ബുദ രോഗി കൂടിയായ കുട്ടിക്ക് കൊവിഡ് പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5എന്‍1 ബാധ ( പക്ഷിപ്പനി) സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലേക്ക് മാറ്റി.
ജനുവരിയില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനിബാധ കണ്ടെത്തിയിരുന്നു. ഡല്‍ഹി, കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന എന്നിവയുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളെങ്കിലും ഇക്കാലയളവില്‍ രോഗ ബധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പാലിച്ചിരുന്നു. അണുബാധ പടരാതിരിക്കാനായി രാജ്യത്തുടനീളം വ്യാപകമായി കോഴികള്‍ ഉള്‍പ്പെടെ പക്ഷികളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു.
- TAGS:
- AIIMS Delhi
- Bird Flue
- H5N1