Top

കിരണിന് നിയമം അറിയാം, പഴുതുകളടച്ച അന്വേഷണത്തിന് ഐജി ഹർഷിത അട്ടല്ലൂരി; കുറഞ്ഞത് 10 വർഷം തടവ്

വിസ്മയ കേസിൽ പഴുതുകളടച്ച അന്വേഷണ നീക്കവുമായി ഐജി ഹർഷിത അട്ടല്ലൂരി. സ്ത്രീ ധനവുമായി ബന്ധപ്പെട്ട മരണമെന്ന രീതിയിലാണ് കേസ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. 10 വർഷം മുതൽ ജീവപരന്ത്യം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പാണ് കിരണിന് മേൽ ചുമത്തിയിരിക്കുന്നതെന്ന് ഐജി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളുടെയും സർക്കാരിന്റെയും പൂർണ സഹകരണം അന്വേഷണത്തിനുണ്ടാവുന്നത് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കും. ഒരു വിട്ടുവീഴ്ചയും പ്രതികളോട് ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി പിണറാായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കിരണിന് നിയമ കാര്യങ്ങളെക്കുറിച്ചുള്ള ധാരണ കേസിനെ ബാധിക്കുമെന്ന് […]

23 Jun 2021 1:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിരണിന് നിയമം അറിയാം, പഴുതുകളടച്ച അന്വേഷണത്തിന് ഐജി ഹർഷിത അട്ടല്ലൂരി; കുറഞ്ഞത് 10 വർഷം തടവ്
X

വിസ്മയ കേസിൽ പഴുതുകളടച്ച അന്വേഷണ നീക്കവുമായി ഐജി ഹർഷിത അട്ടല്ലൂരി. സ്ത്രീ ധനവുമായി ബന്ധപ്പെട്ട മരണമെന്ന രീതിയിലാണ് കേസ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. 10 വർഷം മുതൽ ജീവപരന്ത്യം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന വകുപ്പാണ് കിരണിന് മേൽ ചുമത്തിയിരിക്കുന്നതെന്ന് ഐജി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ സംഘടനകളുടെയും സർക്കാരിന്റെയും പൂർണ സഹകരണം അന്വേഷണത്തിനുണ്ടാവുന്നത് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കും. ഒരു വിട്ടുവീഴ്ചയും പ്രതികളോട് ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി പിണറാായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കിരണിന് നിയമ കാര്യങ്ങളെക്കുറിച്ചുള്ള ധാരണ കേസിനെ ബാധിക്കുമെന്ന് ചിലർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഐജി ഹർഷിത അട്ടല്ലൂരിയെ കേസിന്റെ ചുമതല ഏൽപ്പിച്ചതോടെ പഴുതടച്ച അന്വേഷണമുണ്ടാവും. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിൽ പ്രത്യേക പ്രാവീണ്യമുള്ള ഉദ്യോ​ഗസ്ഥയെന്ന നിലയിലാണ് ഐജി ഹർഷിതയെ രം​ഗത്തിറക്കിയിരിക്കുന്നത്. പ്രതിക്കെതിരെ ചേർത്തിരിക്കുന്ന വകുപ്പുകൾ കോടതിയിൽ തെളിയിക്കാനാവശ്യമായ എല്ലാ നടപടിക്രമങ്ങളും തെളിവ് ശേഖരണം പൊലീസ് നടത്തും.

”പെൺകുട്ടി മരിച്ച സംഭവമാണ്. പഴുതുകളടച്ച അന്വേഷണം നടത്തും. കേസിൽ എല്ലാവരുടെയും പങ്ക് അന്വേഷിക്കും. വിസമയയുടെ അച്ഛൻ നേരത്തെ പറഞ്ഞ അടിപിടി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കും. ഇന്ന് തെളിവ് ശേഖരണം നടത്തിയിട്ടുണ്ട്. ശാസ്ത്രീയ റിപ്പോർട്ട് പരിശോധിച്ച ശേഷം പൊലീസ് സർജന്റെ മൊഴി രേഖപ്പെടുത്തും. ഇന്ന് തെളിവെടുപ്പിനായി കിരണിന്റെ വീട്ടിലേക്ക് പോവില്ല. ഹർഷിത അട്ടല്ലൂരി.

കിരൺകുമാർ ഇപ്പോഴും സർക്കാർ ജോലിയിൽ തുടരാൻ കാരണം മരിച്ച ഭാര്യ വിസ്മയയുടെ ദയകൊണ്ടാണെന്ന് ബന്ധുക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻപൊരിക്കൽ കിരൺ മദ്യപിച്ച് വീട്ടിലെത്തി കുടുംബാഗംങ്ങളുടെ വീട്ടിലെത്തി വിസ്മയയെ തല്ലി. ഇത് തടയാൻ ശ്രമിച്ച സഹോദരനെയും മർദ്ദിച്ചു. ഈ സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോവാനായിരുന്നു കുടുംബാഗംങ്ങളുടെ തീരുമാനം.

കിരണിന്റെ മേലുദ്യോഗസ്ഥർ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. എന്നാൽ കേസുമായി മുന്നോട്ട് പോവാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. വിസ്മയ സഹോദരനോട് പറഞ്ഞു: ‘ ജോലി കളയേണ്ട ചേട്ടാ, നമ്മളായിട്ട് ആ വീട്ടിലെ വരുമാനം കളയേണ്ട. ഞാനിനി ആ വീട്ടിലേക്ക് പോവുന്നില്ല,’ വിസ്മയയുടെ ഈ വാക്കുകളാണ് നിയമനടപടികൾ വേണ്ടെന്ന വെക്കാൻ പ്രോരിപ്പിച്ചതെന്ന് സഹോദരൻ വിജിത്ത് വി നായർ പറഞ്ഞു. ആ ഒത്തുതീർപ്പാണ് ഇന്ന് വിസ്മയയുടെ മരണത്തിൽ കലാശിച്ചതെന്നും സഹോദരൻ പറഞ്ഞു.

അതേസമയം ഈ കേസ് പുനരന്വേഷിക്കണമെന്ന് വിസ്മയയുടെ പിതാവ് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നെടുത്ത മൊഴിയിലും ഇക്കാര്യം അദ്ദേഹം ആവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന.

Next Story