Top

‘ഡാര്‍ക് ചോക്ലേറ്റ്’ കൊവിഡിന് ശേഷമുള്ള മനഃക്ലേശം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തെളിവ് ചോദിച്ച് വിദഗ്ദ്ധര്‍

കൊവിഡുമായി ബന്ധപ്പെട്ട് ഇത് തെളിയിക്കപ്പെട്ട എന്തെങ്കിലും രേഖകള്‍ മന്ത്രിയുടെ കൈവശമുണ്ടോയെന്ന് പൂനെയില്‍ തൊഴിലെടുക്കുന്ന ബയോഎത്തിക്‌സ് ഗവേഷകനായ ആനന്ദ് ഭാന്‍ ചോദിച്ചു.

11 May 2021 6:26 AM GMT

‘ഡാര്‍ക് ചോക്ലേറ്റ്’ കൊവിഡിന് ശേഷമുള്ള മനഃക്ലേശം കുറയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തെളിവ് ചോദിച്ച് വിദഗ്ദ്ധര്‍
X

ന്യൂഡല്‍ഹി: കൊവിഡ് ബാധയ്ക്ക് ശേഷമുണ്ടാവുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ പ്രസ്താവന വിവാദത്തില്‍. ഡാര്‍ക് ചോക്ലേറ്റ് തിന്നാല്‍ മാനസിക ക്ലേശത്തില്‍ നിന്ന് മോചിരാവുമെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് ഗവേഷകര്‍ ചോദിച്ചു. എന്നാല്‍ വിവാദത്തില്‍ മറ്റു പ്രതികരണങ്ങളൊന്നും നടത്താന്‍ ബിജെപി മന്ത്രി തയ്യാറായതുമില്ല.

കൊവിഡുമായി ബന്ധപ്പെട്ട് ഇത് തെളിയിക്കപ്പെട്ട എന്തെങ്കിലും രേഖകള്‍ മന്ത്രിയുടെ കൈവശമുണ്ടോയെന്ന് പൂനെയില്‍ തൊഴിലെടുക്കുന്ന ബയോഎത്തിക്‌സ് ഗവേഷകനായ ആനന്ദ് ഭാന്‍ ചോദിച്ചു. ഡാര്‍ക് ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇമ്യൂണിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് ബിജെപി മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബിജെപിയുടെ നേതൃനിരയില്‍ നിന്ന് ഇത്തരം തെളിവുകളില്ലാത്ത അഭിപ്രായ പ്രകടനങ്ങള്‍ ഇതാദ്യമല്ല. ചാണകവും ഗോമൂത്രവും കൊവിഡ് ചികിത്സയ്ക്ക് അനുയോജ്യമാണെന്ന് നേരത്തെ ബിജെപിയുടെ നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ഗോമൂത്രം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് മറ്റു ചിലരുടെ വാദം.

Next Story