Top

‘പുരുഷ ടീമിലെ കേമൻമാർ തോറ്റുപോകും’; ബൗണ്ടറി ലൈനിൽ പറന്നുപിടിച്ച് ഇന്ത്യൻ പെൺപുലി, വീഡിയോ

ഹര്‍ലീന്‍ ഡിയോള്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്നാണ് ഇനി മുതല്‍ അറിയപ്പെടുക. പുരുഷ ടീമിലെ കേമന്മാര്‍ക്കും സാധിക്കാത്ത മനോഹരമായി ക്യാച്ചെടുത്ത ഹര്‍ലീന് ഇതിലും കുറഞ്ഞൊരു വിശേഷണം സാധ്യമല്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലായിരുന്നു അപൂര്‍വ്വമായ ആ ക്യാച്ച്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആധിപത്യം നിറഞ്ഞ പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് വനിതകള്‍ തുടങ്ങിയത്. മധ്യ ഓവറുകള്‍ സൂപ്പർ താരങ്ങള്‍ പോലും തല്ലുവാങ്ങി. നടാലിയ നേടി അര്‍സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് സർവ്വാധിപത്യം സമ്മാനിച്ചത്. നടാലിയക്ക് സമാനമായി തല്ലിത്തകര്‍ത്ത ഏമി […]

10 July 2021 4:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പുരുഷ ടീമിലെ കേമൻമാർ തോറ്റുപോകും’; ബൗണ്ടറി ലൈനിൽ പറന്നുപിടിച്ച് ഇന്ത്യൻ പെൺപുലി, വീഡിയോ
X

ഹര്‍ലീന്‍ ഡിയോള്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്നാണ് ഇനി മുതല്‍ അറിയപ്പെടുക. പുരുഷ ടീമിലെ കേമന്മാര്‍ക്കും സാധിക്കാത്ത മനോഹരമായി ക്യാച്ചെടുത്ത ഹര്‍ലീന് ഇതിലും കുറഞ്ഞൊരു വിശേഷണം സാധ്യമല്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിലായിരുന്നു അപൂര്‍വ്വമായ ആ ക്യാച്ച്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആധിപത്യം നിറഞ്ഞ പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് വനിതകള്‍ തുടങ്ങിയത്.

മധ്യ ഓവറുകള്‍ സൂപ്പർ താരങ്ങള്‍ പോലും തല്ലുവാങ്ങി. നടാലിയ നേടി അര്‍സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് സർവ്വാധിപത്യം സമ്മാനിച്ചത്. നടാലിയക്ക് സമാനമായി തല്ലിത്തകര്‍ത്ത ഏമി ജോണ്‍സും അര്‍ധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു. പത്തൊമ്പതാം ഓവറിലെ അഞ്ചാമത്തെ പന്ത്, ശിഖാ പാണ്ഡ്യെയെ ബൗണ്ടറിക്ക് മുകളിലേക്ക് ഏമി ഉയര്‍ത്തിയടിച്ചു. ബൗണ്ടറിക്കരികില്‍ ഹര്‍ലീന്‍.

കൈയ്യെത്തിച്ച് പിടിച്ചെങ്കില്‍ ബാലന്‍സ് നഷ്ടപ്പെട്ട ഹര്‍ലീന്‍ പന്ത് മുകളിലേക്ക് എറിഞ്ഞു. ബൗണ്ടറി ലൈനില്‍ കാല് തൊടുമ്പോള്‍ പന്ത് കൈയ്യിലില്ല, രണ്ടാമത്തെ അവസരത്തില്‍ പറന്നു പിടിച്ചു. ഐപിഎല്‍ മത്സരങ്ങളില്‍ കാണുന്നതിന് സമാനമായിരുന്നു ഹര്‍ലീന്റെ അവിസ്മരണീയ ക്യാച്ച്. ഏമി 43 റണ്‍സിന് പുറത്ത്. മഴ നിയമപ്രകാരം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ തോല്‍വി വഴങ്ങിയെങ്കിലും കളിയിലെ സൂപ്പര്‍ താരമായി ഹര്‍ലീന്‍ മാറി. പ്രിയങ്ക ഗാന്ധി താരത്തിനെ അനുമോദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വീഡിയോ

Next Story

Popular Stories