Top

‘പ്രഫുല്‍ പട്ടേല്‍ മോദിയുടെ മാത്രം തലവേദന, അമിത് ഷായ്ക്ക് ചുമക്കേണ്ട കാര്യമില്ല’; ലക്ഷദ്വീപില്‍ എത്തിയത് കാള പാത്രക്കടയില്‍ കയറിയ പോലെയാണെന്ന് ഹരീഷ് വാസുദേവന്‍

മദ്യത്തെയും മയക്കുമരുന്നിനെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ് എന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. പ്രഫുല്‍ പട്ടേല്‍ നരേന്ദ്രമോദിയുടെ മാത്രം തലവേദനയാണെന്നും അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ലെന്നും 2013ലെ വാര്‍ത്ത സഹിതം ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു. ഹരീഷ് വാസുദേവന്‍ പറഞ്ഞത്: പ്രഫുല്‍ ഖോട പട്ടേല്‍ (പ്രഫുല്‍ പട്ടേലല്ല – അത് NCP) ഇരുന്നിടത്തൊക്കെ പ്രാദേശിക BJP നേതൃത്വം തന്നെ അയാള്‍ക്ക് എതിരായിരുന്നു. താന്‍പോരിമ, ഏകാധിപത്യം, മണ്ടത്തരം എന്നിവയില്‍ മോദിയുടെ 10 ഇരട്ടി ഉണ്ടെന്നാണ് […]

25 May 2021 3:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പ്രഫുല്‍ പട്ടേല്‍ മോദിയുടെ മാത്രം തലവേദന, അമിത് ഷായ്ക്ക് ചുമക്കേണ്ട കാര്യമില്ല’; ലക്ഷദ്വീപില്‍ എത്തിയത് കാള പാത്രക്കടയില്‍ കയറിയ പോലെയാണെന്ന് ഹരീഷ് വാസുദേവന്‍
X

മദ്യത്തെയും മയക്കുമരുന്നിനെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ് എന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. പ്രഫുല്‍ പട്ടേല്‍ നരേന്ദ്രമോദിയുടെ മാത്രം തലവേദനയാണെന്നും അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ലെന്നും 2013ലെ വാര്‍ത്ത സഹിതം ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു.

ഹരീഷ് വാസുദേവന്‍ പറഞ്ഞത്: പ്രഫുല്‍ ഖോട പട്ടേല്‍ (പ്രഫുല്‍ പട്ടേലല്ല – അത് NCP) ഇരുന്നിടത്തൊക്കെ പ്രാദേശിക BJP നേതൃത്വം തന്നെ അയാള്‍ക്ക് എതിരായിരുന്നു. താന്‍പോരിമ, ഏകാധിപത്യം, മണ്ടത്തരം എന്നിവയില്‍ മോദിയുടെ 10 ഇരട്ടി ഉണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. മോദിയോടൊപ്പം ആഭ്യന്തരമന്ത്രി ആയിരുന്ന അയാളെ പിന്നീട് 2012 ല്‍ BJP ക്കാര്‍ തന്നെ ഗുജറാത്തില്‍ തോല്‍പ്പിച്ചു. കേരളത്തില്‍ തോറ്റ നേതാവിന് പോലും 2016 ല്‍ BJP ഒരു ഗവര്‍ണ്ണര്‍ പദവി കൊടുത്തപ്പോള്‍, ഇയാള്‍ക്ക് വെറും അഡീഷണല്‍ സെക്രട്ടറി റാങ്കുള്ള, ദദ്രനഗര്‍ ഹവേലിയും ദമന്‍ഡ്യു (DNH&DD) യിലെ ഒരു അഡ്മിനിസ്ട്രേറ്റര്‍ പദവി മാത്രമാണ് കൊടുത്തത്. രാജ്യസഭാ MP പോലുമാക്കിയില്ല. കാരണം ഇയാള്‍ നരേന്ദ്രമോദിയുടെ മാത്രം തലവേദന ആണ്. അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ല.

എന്തുകൊണ്ട് നരേന്ദ്രമോദിയുടെ ബാധ്യത ആണ് എന്ന കാര്യം തെഹല്‍ക്കയുടെ ടേപ്പില്‍ വന്നിട്ടുണ്ട്. (വേണ്ടവര്‍ക്ക് കമന്റില്‍ ലിങ്ക് ഉണ്ട്, വായിക്കാം). കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റര്‍ ആയി ഇന്‍ഡ്യയില്‍ ആദ്യത്തെ രാഷ്ട്രീയ നിയമനം.
DNH&DD വില്‍ അഴിമതി കൊണ്ടും ഏകാധിപത്യം കൊണ്ടും 4 വര്‍ഷം കൊണ്ട് പ്രാദേശിക BJP ക്കാരെ വരെ വെറുപ്പിച്ചു. അഴിമതി ചെയ്യാനുള്ള പ്രഷറില്‍ ആദ്യം ആത്മഹത്യ ചെയ്തത് PWD ഉദ്യോഗസ്ഥന്‍. ഒടുവില്‍ 2021 ല്‍ സ്ഥലം MP പോലും. 2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് പോലും കൊടുക്കാതെ ഒതുക്കി. 2018 ല്‍ DNH&DD വിലെ BJP നേതൃത്വം ഇയാള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. (വാര്‍ത്ത കമന്റില്‍) അവിടെ നടത്തിയ ‘സ്വയം വികസന പ്രവര്‍ത്തന’ങ്ങളേപ്പറ്റി Ranjith Antony എഴുതിയതിന്റെ ലിങ്ക് കമന്റിലുണ്ട്.

ബീച്ചില്‍ റിസോര്‍ട്ട് നിര്‍മ്മാണം കഴിഞ്ഞാല്‍ പുള്ളിയുടെ വീക്‌നെസ് ഡിസ്റ്റിലറികള്‍ ആണ്. ലക്ഷ്യദ്വീപില്‍ മദ്യം എവിടെ നിന്ന് വരുമെന്ന് കണ്ടോളൂ. Kannan Gopinathan നോട് തെരഞ്ഞെടുപ്പ് കാലത്ത് കോര്‍ക്കാന്‍ ചെന്നതിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിച്ചത് നമുക്കൊക്കെ അറിയാമല്ലോ. 2021 ല്‍ DNH&DD MP മോഹന്‍ഭായ് ദേല്‍ക്കരുടെ ആത്മഹത്യ കേസില്‍ പ്രതിയായതോടെ ഇനി പ്രധാന പോസ്റ്റുകള്‍ ഒന്നും കിട്ടില്ലെന്ന് ഉറപ്പായി. അപ്പോഴാണ് ലക്ഷദ്വീപ് ചാര്‍ജ് കിട്ടിയത്. കടുത്ത മുസ്ലിം വിരോധവും റിസോര്‍ട്ട് നിര്‍മ്മാണത്തിനും അഴിമതിക്കും ചാകര ആയ സ്ഥലമായത് കൊണ്ടും ലക്ഷദ്വീപില്‍ അങ്ങേര് എത്തിയത് കാള പാത്രക്കടയില്‍ കയറിയപോലെ ആയി. മോദീജീ പ്രതിസന്ധിയില്‍ ആയതുകൊണ്ട് കേരളത്തിലെ മിത്രങ്ങള്‍ അങ്ങേര്‍ക്ക് പിന്തുണയുമായി വന്നിട്ടുണ്ടെങ്കിലും, അല്‍പ്പം വൈകിയാലും, ദ്വീപിലെ BJP ക്കാര്‍ തന്നെ ഇയാളെ മാറ്റാന്‍ പരസ്യമായി രംഗത്തു വരുമെന്ന് ഉറപ്പാണ്. (വന്നെന്നും വാര്‍ത്തകളുണ്ട്).
അന്താരാഷ്ട്ര കപ്പല്‍ചാലിനടുത്താണ് മിത്രോംസ് പറയുന്ന മയക്ക്മരുന്ന് വേട്ടയൊക്കെ. ദ്വീപില്‍ സര്‍ക്കാര്‍ അറിയാതെ ഒരില അനങ്ങില്ല. ജനങ്ങള്‍ ഒറ്റക്കെട്ടായി മദ്യത്തെയും മയക്ക് മരുന്നിനെയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സ്ഥലമാണ് ദ്വീപ്. മനുഷ്യര്‍ ലോകത്തുള്ള തിയറി മുഴുവന്‍ പരീക്ഷിച്ചിട്ടും ക്രൈം റേറ്റ് കൂടിവരുന്ന കാലത്ത് വലിയ കുറ്റകൃത്യങ്ങള്‍ ഇല്ലാത്ത നാടാണ് ലക്ഷദ്വീപ്.

അവരുടെ വികസനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ ശബ്ദം കൂടി കേള്‍ക്കണം എന്ന ഏറ്റവും ലളിതമായ ആവശ്യം ഉന്നയിച്ച പ്രിത്വിരാജിനെ വരെ മുന്നുംപിന്നും നോക്കാതെ തെറിവിളിക്കുകയാണ് ഊള സംഘികള്‍. (ഊള-ഓരിയിടല്‍) സ്വയം സംസ്‌കാരം വെളിപ്പെടുത്തുന്നു എന്നുമാത്രം കണക്കാക്കിയാല്‍ മതി.
ബാക്കി പിന്നെ.

Next Story