Top

മരംമുറി: ‘അനുമതി നല്‍കാനുള്ള അധികാരം റവന്യു വകുപ്പിനല്ല, വനംവകുപ്പിന്’; നയങ്ങള്‍ രഹസ്യമായി തീരുമാനിക്കാന്‍ തുടങ്ങിയോയെന്ന് ഹരീഷ് വാസുദേവന്‍

പട്ടയ ഭൂമിയിലെ 10 ഇനം മരങ്ങള്‍ വെട്ടാനുള്ള അനുമതി നല്‍കാനുള്ള അധികാരം റവന്യു വകുപ്പിന് അല്ല വനം ഉദ്യോഗസ്ഥര്‍ക്ക് ആണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.2019 ജൂണ്‍ 11 നു റവന്യു മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലും ഇങ്ങനെയാണ് വ്യക്തമാക്കുന്നത്. 2020 മാര്‍ച്ചിലെ സര്‍ക്കുലറിലും ഇങ്ങനെതന്നെയല്ലേയെന്നും പീന്നീട് അതില്‍ എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു. നിലവിലുള്ള നിയമവും ചട്ടവും ഉപയോഗിച്ച് സര്‍ക്കാര്‍ വകുപ്പില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ മാത്രമേ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ പറ്റൂ. നിയമമോ ചട്ടമോ […]

12 Jun 2021 11:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മരംമുറി: ‘അനുമതി നല്‍കാനുള്ള അധികാരം റവന്യു വകുപ്പിനല്ല, വനംവകുപ്പിന്’; നയങ്ങള്‍ രഹസ്യമായി തീരുമാനിക്കാന്‍ തുടങ്ങിയോയെന്ന് ഹരീഷ് വാസുദേവന്‍
X

പട്ടയ ഭൂമിയിലെ 10 ഇനം മരങ്ങള്‍ വെട്ടാനുള്ള അനുമതി നല്‍കാനുള്ള അധികാരം റവന്യു വകുപ്പിന് അല്ല വനം ഉദ്യോഗസ്ഥര്‍ക്ക് ആണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.
2019 ജൂണ്‍ 11 നു റവന്യു മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലും ഇങ്ങനെയാണ് വ്യക്തമാക്കുന്നത്. 2020 മാര്‍ച്ചിലെ സര്‍ക്കുലറിലും ഇങ്ങനെതന്നെയല്ലേയെന്നും പീന്നീട് അതില്‍ എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.

നിലവിലുള്ള നിയമവും ചട്ടവും ഉപയോഗിച്ച് സര്‍ക്കാര്‍ വകുപ്പില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ മാത്രമേ സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ പറ്റൂ. നിയമമോ ചട്ടമോ മാറ്റാന്‍ ഉത്തരവില്‍ പറ്റില്ലെന്നും അതൊക്കെ മാറാന്‍ മന്ത്രിസഭയും നിയമവകുപ്പും കാണണമെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഹരീഷ് വാസുദേവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നിലവിലുള്ള നിയമവും ചട്ടവും ഉപയോഗിച്ച് സർക്കാർ വകുപ്പിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിക്കാൻ മാത്രമേ സർക്കാർ ഉത്തരവ് (GO) ഇറക്കാൻ പറ്റൂ. നിയമമോ ചട്ടമോ മാറ്റാൻ ഉത്തരവിൽ പറ്റില്ല. അതൊക്കെ മാറാൻ മന്ത്രിസഭ കാണണം, നിയമവകുപ്പ് കാണണം.

2019 June 11 നു റവന്യു മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ, LA പട്ടയ ഭൂമിയിലെ 10 ഇനം മരങ്ങൾ വെട്ടാനുള്ള അനുമതി നൽകാനുള്ള അധികാരം റവന്യു വകുപ്പിന് ഇല്ലെന്നും വനംഇദ്യോഗസ്ഥർക്ക് ആണെന്നും വ്യക്തമാക്കുന്നുണ്ട്.

അതിനു ശേഷം ഇക്കാര്യത്തിൽ ഏത് ചട്ടമാണ്, ഏത് നിയമമാണ് മാറിയത്? 2020 മാർച്ചിലെ സർക്കുലറും പിന്നീട് വന്ന ഉത്തരവും ഇറക്കുമ്പോൾ ഇത് തന്നെയല്ലേ നിയമം?

KM മാണി കൊണ്ടുവന്ന വനേതരഭൂമിയിലെ വൃക്ഷവളർത്തൽ പ്രോത്സാഹന നിയമത്തിൽ Proviso യിൽ അന്നുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അതിലെ ഇളവ് പട്ടയഭൂമിയിലെ റിസർവ് മരങ്ങൾക്ക് ബാധകമല്ല എന്ന്.

കർഷകർ നട്ട മരങ്ങളെപ്പറ്റി അല്ല, കർഷകരുടെ കയ്യിൽ നിന്ന് ചുളുവിലയ്ക്ക് ഭൂമി വാങ്ങിയ കച്ചവടക്കാർക്ക് പട്ടയഭൂമിയിലെ റിസർവ് ചെയ്ത മരങ്ങൾ വെട്ടിക്കൊണ്ടു പോകാമെന്ന നയം LDF ന്റേത് ആണോ? CPI യുടെ ആണോ? അല്ല. അങ്ങനെയൊരു നയവും ഇവരാരും പറഞ്ഞിട്ടില്ല. രഹസ്യമായി ഇത്തരം നയങ്ങൾ തീരുമാനിക്കാൻ തുടങ്ങിയോ എന്നറിയില്ല.

ALSO READ: മരംമുറി വിവാദം: നിലമ്പൂരിലും തൃശൂരിലും പരിശോധന ശക്തം; തെളിവു നശിപ്പിക്കാന്‍ മരക്കുറ്റികള്‍ കത്തിക്കുന്നത് പഞ്ചസാരയിട്ട്‌

Next Story