Top

‘വിഎസിന് കോടതിയില്‍ പോകാന്‍ ആരോഗ്യമുണ്ടായിരുന്നെങ്കില്‍…’; ജോസിന്റെ നിലവാരം ഉയര്‍ന്നതോ എല്‍ഡിഎഫിന്റേത് ഇടിഞ്ഞതോ എന്ന് ഹരീഷ് വാസുദേവന്‍

ഭൂപരിഷ്‌കരണ നിയമം ശക്തിപ്പെടുത്തുകയെന്ന പ്രഖ്യാപിത നയത്തില്‍നിന്നും എല്‍ഡിഎഫ് പിന്നോട്ടുപോകുന്നെന്ന് വിമര്‍ശിച്ച് അഭിഭാഷന്‍. ഇളവ് കിട്ടിയ തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വകമാറ്റാം എന്ന കെഎം മാണിയുടെ ഭേദഗതിയെ എല്‍ഡിഎഫ് പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്ന് ഇന്നുവരെ ഭേദഗതി റദ്ദാക്കിയിട്ടില്ല. നടപ്പാക്കുകയാണ് ചെയ്തത്. മുന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാന്ദന് ആരോഗ്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇതില്‍ പ്രതികരിച്ചേനെയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ‘ഭൂമി വെറുമൊരു കച്ചവട വസ്തുവല്ല, ഖനനം പൊതുമേഖലയില്‍ മാത്രമേ ആകാവൂ, പ്രകൃതി വിഭവങ്ങള്‍ അശാസ്ത്രീയമായി […]

23 Oct 2020 1:18 AM GMT

‘വിഎസിന് കോടതിയില്‍ പോകാന്‍ ആരോഗ്യമുണ്ടായിരുന്നെങ്കില്‍…’; ജോസിന്റെ നിലവാരം ഉയര്‍ന്നതോ എല്‍ഡിഎഫിന്റേത് ഇടിഞ്ഞതോ എന്ന് ഹരീഷ് വാസുദേവന്‍
X

ഭൂപരിഷ്‌കരണ നിയമം ശക്തിപ്പെടുത്തുകയെന്ന പ്രഖ്യാപിത നയത്തില്‍നിന്നും എല്‍ഡിഎഫ് പിന്നോട്ടുപോകുന്നെന്ന് വിമര്‍ശിച്ച് അഭിഭാഷന്‍. ഇളവ് കിട്ടിയ തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വകമാറ്റാം എന്ന കെഎം മാണിയുടെ ഭേദഗതിയെ എല്‍ഡിഎഫ് പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്ന് ഇന്നുവരെ ഭേദഗതി റദ്ദാക്കിയിട്ടില്ല. നടപ്പാക്കുകയാണ് ചെയ്തത്. മുന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വിഎസ് അച്യുതാന്ദന് ആരോഗ്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഇതില്‍ പ്രതികരിച്ചേനെയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഭൂമി വെറുമൊരു കച്ചവട വസ്തുവല്ല, ഖനനം പൊതുമേഖലയില്‍ മാത്രമേ ആകാവൂ, പ്രകൃതി വിഭവങ്ങള്‍ അശാസ്ത്രീയമായി ചൂഷണം ചെയ്യാന്‍ അനുവദിക്കരുത് എന്നൊക്കെ പ്രസംഗിച്ച് അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാരാണ്. കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് ഈ നിയമഭേദഗതി നിര്‍ദ്ദേശത്തിനു പിന്നില്‍’, അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് ജോസിന്റെ നിലവാരം ഉയര്‍ന്നത് കൊണ്ടാണോ എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലവാരം കുറഞ്ഞത് കൊണ്ടാണോ എന്നു സഖാക്കള്‍ സ്വയം പരിശോധിക്കണം.സഖാവ് വിഎസ് അച്യുതാനന്ദന് കോടതിയില്‍ പോകാന്‍ ആരോഗ്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. തോട്ടഭൂമി വകമാറ്റി കോടികള്‍ സമ്പാദിക്കുന്ന ഭൂസ്വാമിമാര്‍ക്ക് എതിരെ അദ്ദേഹം പ്രതികരിച്ചേനെയെന്നും ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

വിഎസിനു ആരോഗ്യമുണ്ടായിരുന്നെങ്കില്‍…
കേരളത്തെ നമ്മളിന്നു കാണുന്ന കേരളം ആക്കിയത് ഭൂപരിഷ്‌കരണ നിയമമാണ്. ഭൂപരിഷ്‌കരണ നിയമം ശക്തിപ്പെടുത്തുക എന്നതാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയം. തോട്ടങ്ങള്‍ക്ക് ഇളവ് കൊടുത്തത് തൊഴിലാളികളുടെ താല്‍പ്പര്യം പരിഗണിച്ച് ആ ആവശ്യത്തിനു മാത്രമെന്ന നിബന്ധനയില്‍.

ഇളവ് കിട്ടിയ തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് വകമാറ്റാം എന്ന കെഎം മാണിയുടെ ഭേദഗതിയെ എല്‍ഡിഎഫ് പരസ്യമായി എതിര്‍ത്തു.

എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്ന് ഇന്നുവരെ ഭേദഗതി റദ്ദാക്കിയിട്ടില്ല. നടപ്പാക്കുകയാണ് ചെയ്തത്. എന്നുമാത്രമല്ല, നിയമം ലംഘിച്ചു തോട്ടഭൂമി വകമാറ്റിയ ക്വാറിഉടമകള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്തത്.

അതിനെതിരെ ഞാന്‍ വാദിച്ച കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും ഡിവിഷന്‍ ബെഞ്ചിലും ഫുള്‍ ബെഞ്ചിലും തോട്ടഭൂമിയ്ക്ക് നല്‍കിയ ഇളവ് ക്വാറികള്‍ക്ക് ലഭ്യമല്ല എന്നു സുവ്യക്തമാക്കി. ഭൂമിക്ക് മേല്‍ നിര്‍മാണങ്ങള്‍ നടത്തുന്നത് പോലെയല്ല, മറ്റുവ്യവസായം കൊണ്ടുവരുന്നത് പോലെയല്ല ഖനനം. ഖനനത്തിന്റെ raw material ആ ഭൂമി തന്നെയാണ്. ഭൂമി കുഴിച്ചും സ്വഭാവം മാറ്റിയും ആണ് ഖനനവ്യവസായം. അതിനാല്‍ ഇീാാലൃരശമഹ ശെലേ എന്ന ഇളവ് ഇവര്‍ക്ക് കിട്ടില്ല. സുപ്രീംകോടതി അത് ശരിവെച്ചു. ലക്ഷക്കണക്കിന് ഏക്കര്‍ തോട്ടഭൂമി ഖനനം തുടങ്ങാനുള്ള നീക്കങ്ങള്‍ അതോടെ പരാജയപ്പെട്ടു.

എന്നാല്‍ ഇന്നും തോട്ടഭൂമി വകമാറ്റി ക്വാറികളുടെ നിയമലംഘനം തുടരുന്നു. മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട, ഭൂരഹിതര്‍ക്ക് നല്‍കേണ്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നു. വിധി നടപ്പാക്കാന്‍ തയ്യാറല്ല.
ഇതാ, കെഎം മാണി പോലും ചിന്തിക്കാത്ത ഭേദഗതി ഘഉഎ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്നു. തോട്ടഭൂമി ഖനനത്തിനായി വകമാറ്റാം എന്നാണ് ഭേദഗതി നിര്‍ദ്ദേശം. ഭൂപരിഷ്‌കരണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തന്നെ അട്ടിമറിക്കുന്ന ഭേദഗതിയാണ് ഇത്. തോട്ടഭൂമിയുടെ 5% മറ്റു ലാഭകരമായ കൃഷിക്ക് കൊടുക്കുന്നത് പോലെയല്ല, കൃഷിഭൂമി എന്ന പരിധിയില്‍ നിന്ന് തന്നെ ആ ഭൂമി എന്നെന്നേക്കുമായി മാറുന്നു.
1970 ല്‍ നികത്തിയ 20 സെന്റ് വയലില്‍ ഇന്ന് വീട് വെയ്ക്കാന്‍ പോയാല്‍ മാര്‍ക്കറ്റ് വിലയുടെ 20% സര്‍ക്കാരില്‍ അടയ്‌ക്കേണ്ട കാലത്താണ് ആയിരക്കണക്കിന് ഏക്കര്‍ തോട്ടഭൂമി അനധികൃത ഖനനം അനുവദിക്കാന്‍ ശ്രമം.

ഭൂമി വെറുമൊരു കച്ചവട വസ്തുവല്ല, ഖനനം പൊതുമേഖലയില്‍ മാത്രമേ ആകാവൂ, പ്രകൃതി വിഭവങ്ങള്‍ അശാസ്ത്രീയമായി ചൂഷണം ചെയ്യാന്‍ അനുവദിക്കരുത് എന്നൊക്കെ പ്രസംഗിച്ച് അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാരാണ്… കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് ഈ നിയമഭേദഗതി നിര്‍ദ്ദേശത്തിനു പിന്നില്‍.

ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് ജോസിന്റെ നിലവാരം ഉയര്‍ന്നത് കൊണ്ടാണോ എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലവാരം കുറഞ്ഞത് കൊണ്ടാണോ എന്നു സഖാക്കള്‍ സ്വയം പരിശോധിക്കണം.
സഖാവ് വിഎസിനു കോടതിയില്‍ പോകാന്‍ ആരോഗ്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു… തോട്ടഭൂമി വകമാറ്റി കോടികള്‍ സമ്പാദിക്കുന്ന ഭൂസ്വാമിമാര്‍ക്ക് എതിരെ അദ്ദേഹം പ്രതികരിച്ചേനെ.

Next Story