‘ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധത സിപിഐഎം തള്ളി, കെ സുധാരന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിന് നിലപാടുണ്ടോ?’; ഹരീഷ് വാസുദേവന്‍
കെ സുധാകരന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് ഇതേവരെ സാധിച്ചിട്ടോ എന്ന ചോദ്യം ന്യായമെന്ന് ഹരീഷ് വാസുദേവന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എംപി ജോയിയ് ജോര്‍ജ് നടത്തിയ വിവാദ പ്രസ്താവനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തയ്യാറായി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു ഔദ്യോഗിക നിലപാടുകള്‍ ഇതേവരെ ഉണ്ടായിട്ടില്ലെന്നും ഹരീഷ് കുറ്റപ്പെടുത്തി. ജോയ്സ് ജോര്‍ജിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഇടതു പ്രൊഫൈലുകള്‍ തന്നെ പരസ്യ വിമര്‍ശനം ഉന്നയിച്ചു. ജോയ്സ് […]

കെ സുധാകരന് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസിന് ഇതേവരെ സാധിച്ചിട്ടോ എന്ന ചോദ്യം ന്യായമെന്ന് ഹരീഷ് വാസുദേവന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എംപി ജോയിയ് ജോര്‍ജ് നടത്തിയ വിവാദ പ്രസ്താവനയെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തയ്യാറായി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു ഔദ്യോഗിക നിലപാടുകള്‍ ഇതേവരെ ഉണ്ടായിട്ടില്ലെന്നും ഹരീഷ് കുറ്റപ്പെടുത്തി.
ജോയ്സ് ജോര്‍ജിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഇടതു പ്രൊഫൈലുകള്‍ തന്നെ പരസ്യ വിമര്‍ശനം ഉന്നയിച്ചു. ജോയ്സ് ജോര്‍ജ് മാപ്പും പറഞ്ഞു. ഒറ്റപ്പെട്ട വ്യക്തികളുടെ നിലപാടല്ല എല്‍ഡിഎഫിന്. കെ സുധാകരന് പറഞ്ഞ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ ഇന്നേവരെ കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടുണ്ടോ എന്ന ഇടതുസുഹൃത്തുക്കളുടെ ചോദ്യം തികച്ചും ന്യായമാണ്. പ്രവര്‍ത്തിയിലൂടെയാണ് കോണ്‍ഗ്രസിന്റെ മറുപടി വേണ്ടത്.
എപ്പോഴുണ്ടാകും എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസിറ്റില് കുറിച്ചു.
അഡ്വ ജോയ്സ് ജോര്‍ജ്ജ് സ്ത്രീകളെ വെറും ശരീരമായി കാണാത്ത ഒരു സംസ്കാരം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഹരിഷ് നേരത്തെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രായഭേദമന്യേ സ്ത്രീകള്‍ മുന്നില്‍ വന്നു കുനിയുകയോ നിവരുകയോ ചെയ്യുമ്പോള്‍ അശ്ലീലമോ ലൈംഗിക ചോദനയോ മാത്രം തോന്നി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരില്‍ ജോയ്സ് ജോര്‍ജ്ജ് അത് ആരോപിക്കുന്നതെന്നും നുണ പറഞ്ഞു മലയോര നിവാസികളേ ഒരിക്കല്‍ പറ്റിച്ചത്പോലെ എളുപ്പമല്ല ഒരു സംസ്കാരം ആര്ജ്ജിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പെണ്‍കുട്ടികള്‍ മാത്രമുള്ള കോളെജുകളില്‍ മാത്രമെ രാഹുല്‍ ഗാന്ധി പോവുകയുള്ളൂവെന്നും അവരെ വളയാനും തിരിയാനും പഠിപ്പിക്കലാണ് രാഹുലിന്റെ പണിയെന്നുമായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം. ‘കോളേജില്‍ പോകും. പെണ്‍കുട്ടികള്‍ മാത്രമുള്ള കൊളോജിലെ പോവുകയുള്ളു. അവിടെ പോയിട്ട് പെണ്‍കുട്ടികളെ വളഞ്ഞ് നിര്‍ത്താനും നിവര്‍ന്ന് നിര്‍ത്താനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ അതിനൊന്നും നില്‍ക്കണ്ട. അയാള്‍ പൊണ്ണൊന്നും കെട്ടിയിട്ടില്ല. കുഴപ്പക്കാരനാന്നാ കേട്ടേ. ഇങ്ങനത്തെ പരിപാടിയൊക്കെയാട്ടാ പുള്ളി നടക്കുകയാ’, എന്നായിരുന്നു ജോയ്സ് ജോര്‍ജിന്റെ പരാമര്‍ശം.
വിഷയം വിവാദമായതോടെ അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രിയും ഇടതുമുന്നണിയും രംഗത്തെത്തിയിരുന്നു. ആരേയും വ്യക്തിപരമായി ആക്ഷേപിക്കുന്നതല്ല തങ്ങളുടെ രീതി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നാലെ തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോര്‍ജും രംഗത്തെത്തിയിരുന്നു.