Top

ക്രിസ്ത്യൻ മതാചാരപ്രകാരം വിവാഹിതനായി ഹരീഷ് സാൽവെ; ചിത്രങ്ങൾ കാണാം

ലണ്ടനിൽ താമസമാക്കിയിട്ടുള്ള കരോലിൻ ബ്രോസാർഡ് എന്ന കലാകാരി ആണ് വധു.

29 Oct 2020 6:16 AM GMT

ക്രിസ്ത്യൻ മതാചാരപ്രകാരം വിവാഹിതനായി ഹരീഷ് സാൽവെ; ചിത്രങ്ങൾ കാണാം
X

മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽ‌വെ ബുധനാഴ്ച വിവാഹിതനായി. ലണ്ടനിൽ താമസമാക്കിയിട്ടുള്ള കരോലിൻ ബ്രോസാർഡ് എന്ന കലാകാരി ആണ് വധു. ലണ്ടനിലെ ഒരു പള്ളിയങ്കണത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമായി 15 അതിഥികൾ മാത്രമാണ് പങ്കെടുത്തത്.

65 വയസുള്ള വരൻ ത്രീ പീസ് സ്യൂട്ടിലും 56 കാരിയായ വധു പ്രൗഢ മനോഹരമായ തൂവെള്ള ഗൗണിലും ആയിരുന്നു. രണ്ട് വർഷം മുൻപാണ് ഹരീഷ് സാൽവെ ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്തുമത അനുയായി ആയത്.

38 വർഷം ഭാര്യയായിരുന്ന മീനാക്ഷിയുമായുള്ള വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ച സാൽവേക്ക് ആ ബന്ധത്തിൽ സാക്ഷി, സാനിയ എന്നിങ്ങനെ രണ്ടു പെണ്മക്കളാണ് ഉള്ളത്.

ലണ്ടനിലെ ഒരു സാംസ്‌കാരിക പരിപാടിക്കിടയിലാണ് കരോലിനെ ഹരീഷ് സാൽവെ കണ്ടുമുട്ടുന്നത്. കലാ സാംസ്‌കാരിക-സംഗീത രംഗത്തു പുലർത്തുന്ന സമാനമായ അഭിരുചിയാണ് ഇരുവരെയും അടുപ്പിച്ചത്. 18 വയസ്സുള്ള ഒരു മകളാണ് ആദ്യ വിവാഹത്തിൽ കരോലിന് ഉള്ളത്.

1955ൽ മഹാരാഷ്ട്രയിൽ ജനിച്ച ഹരീഷ് സാൽവെ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകനാണ്. സാൽവെ 1999 നവംബർ 1 മുതൽ 2002 നവംബർ 3 വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനുവരിയിൽ സാൽവെയെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളിൽ രാജ്ഞിയുടെ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു.

Next Story