ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ എസ് ശോഭ?; പി പ്രസാദ് ചേര്‍ത്തലയില്‍ മത്സരിച്ചേക്കും
ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തംഗം എസ് ശോഭയെ പരിഗണിച്ച് സിപിഐ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലവില്‍ പ്രതിനീധികരിക്കുന്ന മണ്ഡലമാണിത്. ഹരിപ്പാട് തന്നെ വീണ്ടും രമേശ് ചെന്നിത്തല മത്സരിച്ചേക്കും. ചേര്‍ത്തലയില്‍ മന്ത്രി പി തിലോത്തമന് പകരം യുവനേതാവ് ടിടി ജിസ്മോന്റെ പേരായിരുന്നു ആദ്യം കേട്ടിരുന്നത്. സിപിഐ ജില്ലാ അസി സെക്രട്ടറി ജി കൃഷ്ണപ്രസാദിന്റെ പേരും കേട്ടിരുന്നു. എന്നാല്‍ അവസാനം കഴിഞ്ഞ തവണ ഹരിപ്പാട് മത്സരിച്ച പി പ്രസാദിന്റെ പേരാണ് ഇപ്പോള്‍ സജീവ […]

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്തംഗം എസ് ശോഭയെ പരിഗണിച്ച് സിപിഐ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലവില്‍ പ്രതിനീധികരിക്കുന്ന മണ്ഡലമാണിത്. ഹരിപ്പാട് തന്നെ വീണ്ടും രമേശ് ചെന്നിത്തല മത്സരിച്ചേക്കും.
ചേര്‍ത്തലയില്‍ മന്ത്രി പി തിലോത്തമന് പകരം യുവനേതാവ് ടിടി ജിസ്മോന്റെ പേരായിരുന്നു ആദ്യം കേട്ടിരുന്നത്. സിപിഐ ജില്ലാ അസി സെക്രട്ടറി ജി കൃഷ്ണപ്രസാദിന്റെ പേരും കേട്ടിരുന്നു. എന്നാല്‍ അവസാനം കഴിഞ്ഞ തവണ ഹരിപ്പാട് മത്സരിച്ച പി പ്രസാദിന്റെ പേരാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്.
അരൂരില്‍ സിബി ചന്ദ്രബാബു, പിപി ചിത്തരഞ്ജന്, മനു സി പുളിക്കല്‍ എന്നിവരെ സിപിഐഎം പരിഗണിക്കുന്നു. കുട്ടനാട് സീറ്റില്‍ തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസിനാണ് സാധ്യത.
സജി ചെറിയാന്. യു പ്രതിഭ എന്നിവര്‍ വീണ്ടും മത്സരിക്കും. ജി സുധാകരന്, തോമസ് ഐസക്, ആര് രാജേഷ് എന്നിവര്‍ക്ക് മത്സരിക്കണമെങ്കില്‍ നിബന്ധനകളില്‍ പാര്‍ട്ടി ഇളവ് നല്‍കണം.