Top

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; പിന്നില്‍ രാഷ്ട്രിയ വൈരാഗ്യം എന്ന് കുറ്റപത്രം

വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രിയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഒന്‍പത് പ്രതികള്‍ക്കെതിരെയുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതക കേസിലെ കുറ്റപത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഒപ്പം ഗൂഡാലോചന കേസുമായി ബന്ധപ്പെട്ടുളള അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു. വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ആഗസ്റ്റ് 30ന് രാത്രിയാണ്. ഇരുവരെയും വളഞ്ഞ അക്രമി സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ […]

18 Nov 2020 8:49 AM GMT

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം; പിന്നില്‍ രാഷ്ട്രിയ വൈരാഗ്യം എന്ന് കുറ്റപത്രം
X

വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാഷ്ട്രിയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഒന്‍പത് പ്രതികള്‍ക്കെതിരെയുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതക കേസിലെ കുറ്റപത്രമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഒപ്പം ഗൂഡാലോചന കേസുമായി ബന്ധപ്പെട്ടുളള അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം പറഞ്ഞു. വെഞ്ഞാറമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ആഗസ്റ്റ് 30ന് രാത്രിയാണ്. ഇരുവരെയും വളഞ്ഞ അക്രമി സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. സനല്‍, ഉണ്ണി, സജീബ്, അന്‍സര്‍, എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

കോണ്‍ഗ്രസ്-സിപിഎം തമ്മിലുളള രാഷ്ട്രീയതര്‍ക്കങ്ങളാണ് രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് മുന്‍പ് പറഞ്ഞിരുന്നു. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനോടനുബന്ധിച്ച് ഉണ്ടായ കൈയാങ്കളിയില്‍ നിന്നാണ് വൈരാഗ്യം തുടങ്ങുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

Next Story