‘കാലം കാത്തുവെച്ച നെന്മമരം ലൈവിട്ടാല്‍ നാലഞ്ച് ലക്ഷം വോട്ട് കിട്ടും, ആവശ്യത്തിന് മൂപ്പര് എടുത്തിട്ട് ബാക്കി വീതിച്ച് കൊടുക്കും’; ഹരീഷ് വാസുദേവന്‍
കൊച്ചി: സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പരിഹസിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. ഫിറോസ് കുന്നംപറമ്പില്‍ ലൈവിട്ടാല്‍ നാലഞ്ച് ലക്ഷം വോട്ട് കിട്ടുമെന്നും ബാക്കി അദ്ദേഹം മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ച് നല്കട്ടെയെന്നും ഹരീഷ് പരിഹസിച്ചു. ‘തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ട്. കാലം കാത്തുവെച്ച നിധിയായ നെന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും. സന്ധ്യയോടെ പോളിംഗ് ബൂത്ത് അടച്ചില്ലെങ്കില്‍ പിറ്റേന്നും വോട്ട് ഒഴുകി വരും. 65,000 […]

കൊച്ചി: സാമൂഹ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പരിഹസിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. ഫിറോസ് കുന്നംപറമ്പില്‍ ലൈവിട്ടാല്‍ നാലഞ്ച് ലക്ഷം വോട്ട് കിട്ടുമെന്നും ബാക്കി അദ്ദേഹം മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ച് നല്കട്ടെയെന്നും ഹരീഷ് പരിഹസിച്ചു.
‘തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ട്. കാലം കാത്തുവെച്ച നിധിയായ നെന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും. സന്ധ്യയോടെ പോളിംഗ് ബൂത്ത് അടച്ചില്ലെങ്കില്‍ പിറ്റേന്നും വോട്ട് ഒഴുകി വരും. 65,000 വോട്ട് മൂപ്പര് എടുത്തിട്ടു ബാക്കി മറ്റു UDF സ്ഥാനാര്‍ഥികള്‍ക്ക് വീതിച്ചു കൊടുക്കും. അദ്ദാണ് ചാരിറ്റി’, ഹരീസ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തവനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കുമെന്നാണ് സൂചനകള്‍. നേരത്തെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മത്സരിക്കും.
നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റിയാസ് മുക്കോളിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ പ്രതിഷേധം.
റിയാസ് മുക്കോളിയെ പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം ഈ പ്രതിഷേധത്തെ മറികടന്നത്. റിയാസ് മുക്കോളിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചതിനാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്കുന്നതില് എതിരഭിപ്രായമുണ്ടാവില്ല.
പട്ടാമ്പി സീറ്റില്‍ മത്സരിക്കുവാന്‍ നേരത്തെ ആര്യാടന് ഷൗക്കത്തിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പട്ടാമ്പിയിലേക്ക് ഇല്ലെന്ന് ആര്യാടന് ഷൗക്കത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് റിയാസിനെ പട്ടാമ്പിയില്‍ മത്സരിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടായത്. ഇതോടെ ഫിറോസ് കുന്നംപറമ്പിലിനെയും തവനൂരില്‍ മത്സരത്തിനിറക്കാന്‍ യുഡിഎഫിന് സാധിക്കാവുന്ന സ്ഥിതിയിലേക്ക് മാറി.