വിഴിഞ്ഞം പദ്ധതിയില്‍ ബിനീഷ് കോടിയേരിക്ക് ബിനാമി ഇടപാടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍
വിഴിഞ്ഞം പദ്ധതിയില്‍ ബംഗളൂരു മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ബിനാമി ഇടപാടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി.

വിഴിഞ്ഞം പദ്ധതിയില്‍ ബംഗളൂരു മയക്കു മരുന്നു കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ബിനാമി ഇടപാടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരിഷ് സംശയം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
അദാനിയെയും വിഴിഞ്ഞത്തെയും മുന്നില്‍ നിര്‍ത്തി കെകെ റോക്സ് വല്ലതും ചെയ്യുന്നുണ്ടോ? വിഴിഞ്ഞത്ത് നിര്‍മ്മാണം തടസ്സപ്പെടുന്നേയ് എന്നു മനോരമയാദി മാധ്യമങ്ങള്‍ ഇടയ്ക്ക് കരയും. സര്‍ക്കാരിനുള്ള ന്യായം അതാണ്. അതില്‍ ബാക്കി ചോദ്യങ്ങളെല്ലാം ഒലിച്ചു പോകും. പാറ വിഴിഞ്ഞത്ത് എത്തിച്ചുകൊള്ളാം എന്നു കെകെ റോക്സ് അദാനിയുമായി കരാര്‍ ഒപ്പിട്ടോ?, അദാനിയ്ക്ക് വേണ്ടി നിയമങ്ങള്‍ ഇളവ് ചെയ്തു പാറ കൊടുത്തുകൊള്ളണമെന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് പിണറായി സര്‍ക്കാര്‍ ഉത്തരവ് നല്‍കിയോ?, കെകെ റോക്സ് ഇതിന്റെ പേരില്‍ ഖനനം തുടങ്ങിയോ? തുടങ്ങിയ ചോദ്യങ്ങളാണ് ഹരീഷ് ഉന്നയിക്കുന്നത്.
സര്‍ക്കാരിന്റെ ഭൂമി, സര്‍ക്കാരിന്റെ പാറ, ടണ്ണിനു 24 രൂപ റോയല്‍റ്റി അടച്ചാല്‍ ഗഗ റോക്സിന് പാറ കിട്ടും. അദാനി എത്രയിരട്ടി വിലയ്ക്ക് അത് വാങ്ങും?. ആ വില അദാനി കൊടുക്കുമോ സര്‍ക്കാര്‍ അദാനിയ്ക്ക് കൊടുക്കുമോ?. സര്‍ക്കാര്‍ 24 രൂപയ്ക്ക് അരുണ്‍ വര്‍ഗീസിന് വില്‍ക്കുന്ന പാറ സര്‍ക്കാര്‍ തന്നെ എത്രയിരട്ടി വിലയ്ക്ക് അദാനി വഴി വാങ്ങുന്നു?. അദ്ദേഹം ചോദിച്ചു.
അപൂര്‍വ്വ സുന്ദര കേരളാ കച്ചവട മോഡല്‍ എന്നാണ് ഇതിനെ ഹരീഷ് വിശേഷിപ്പിച്ചത്. ഡോ തോമസ് ഐസക്കിന്റെ ധനകാര്യവകുപ്പ് ഈ ചോദ്യം ചോദിക്കില്ല. അന്വേഷിക്കില്ല. അദാനിയ്ക്ക് എതിരെ ഫേസ്ബുക്കില്‍ എഴുതി ഫാന്‍സിന്റെ കയ്യടി വാങ്ങും. പ്രസംഗിക്കും. പാറവില ഫിക്സ് ചെയ്ത കരാറില്‍ ഇങ്ങനെയൊരു തട്ടിപ്പ് ഉണ്ടോ എന്ന് പരിശോധിക്കില്ല. തത്വം വേറെ കച്ചവടം വേറെ. അദ്ദേഹം പറഞ്ഞു.
അരുണ്‍ വര്‍ഗീസിന്റെയാണ് കെകെ റോക്സ്. തലസ്ഥാനത്ത് സര്‍ക്കാരിന്റെ ഏക്കര്‍ കണക്കിന് ഭൂമി കയ്യേറി ഖനനം നടത്തിയെന്ന് 2015 ല്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു സര്‍ക്കാരിനും തൊടാന്‍ കഴിഞ്ഞിട്ടില്ല. ബിനീഷ് കോടിയേരിയ്ക്ക് കെകെ റോക്സിലെ നിക്ഷേപം അന്വേഷിക്കുകയാണ് ഇപ്പോള്‍ ഇഡി എന്നാണ് ഇന്നത്തെ പത്രങ്ങളുടെ തലവാചകം. ഇതുവരെ തിരുവനന്തപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാത്ത ചോദ്യങ്ങളല്ല ഇതൊന്നും. ഇതുവരെ മിണ്ടാതിരിക്കാനുള്ള കാരണങ്ങള്‍ അവര്‍ക്കേ അറിയാവൂ. ശരിയായ ചോദ്യങ്ങള്‍ ചോദിച്ചു വേണ്ടേ ജനാധിപത്യം മുന്നോട്ടു പോകാനെന്നും ഹരീഷ് ചോദിച്ചു. വായില്‍ എല്ലു സൂക്ഷിക്കാത്തവര്‍ ഇനിയും ബാക്കിയുണ്ട്, അവര്‍ ഈ ചോദ്യങ്ങള്‍ക്ക് ഒക്കെ ഉത്തരം കണ്ടെത്തിയേക്കും. ബിനീഷ് കോടിയേരി പാവാടാ ഫാന്‍സ് കമോണ്‍.. ഇന്നത്തെ ക്യാപ്സ്യൂളുകള് പോരട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് ഹരീഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
KK റോക്സും ബിനീഷും തമ്മിൽ?? അദാനിയെയും വിഴിഞ്ഞത്തെയും മുന്നിൽ നിർത്തി KK റോക്സ് വല്ലതും ചെയ്യുന്നുണ്ടോ? വിഴിഞ്ഞത്ത്…
Posted by Harish Vasudevan Sreedevi on Wednesday, November 4, 2020