Top

‘റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും’; വൈറ്റില മേൽപ്പാലത്തെക്കുറിച്ചുള്ള ആരോപണം; ബെന്നി ജോസഫ് ജനപക്ഷത്തെ വിമർശിച്ച് ഹരീഷ് പേരടി

വൈറ്റില മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന ആരോപണം ഉന്നയിച്ച ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ നടൻ ഹരീഷ് പേരടി. ശത്രു സംഹാരത്തിനായി പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടുമെന്നായിരുന്നു ഹരീഷ് പേരടിയുടെ ആക്ഷേപം.

11 Jan 2021 1:28 AM GMT
ഫിൽമി റിപ്പോർട്ടർ

‘റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും’; വൈറ്റില മേൽപ്പാലത്തെക്കുറിച്ചുള്ള  ആരോപണം; ബെന്നി ജോസഫ് ജനപക്ഷത്തെ വിമർശിച്ച് ഹരീഷ് പേരടി
X

വൈറ്റില മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്‍ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്ന ആരോപണം ഉന്നയിച്ച ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ നടൻ ഹരീഷ് പേരടി. ശത്രു സംഹാരത്തിനായി പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടുമെന്നായിരുന്നു ഹരീഷ് പേരടിയുടെ ആക്ഷേപം.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

പ്രശ്നവശാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു വണ്ടിയുടെ പണി ഇന്ന് എവിടെയോ തുടങ്ങിയിരിക്കുന്നു..അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ആ വണ്ടി കേരളത്തിൽ പ്രത്യേകിച്ചും എറണാകുളത്തെ വൈറ്റിലയിൽ എത്താനുള്ള സാധ്യത തെളിഞ്ഞ് കാണുന്നു…ശത്രു സംഹാരത്തിനായി പാലത്തിന് സ്വയം വികസിക്കാൻ വേണ്ടി ദിവസവും സൂര്യാസ്തമനത്തിന് മുമ്പ് റബ്ബർ പാൽ ഒഴിച്ചാൽ തടസ്സങ്ങൾ മാറി കിട്ടും…എന്നും പാലത്തിന്റെ അടിയിൽ നിന്ന് പച്ചക്ക് മന്ത്രങ്ങൾ ഉരുവിട്ടാൽ കൂടുതൽ ഗുണമുണ്ടാവും.

പ്രശനവശാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു വണ്ടിയുടെ പണി ഇന്ന് എവിടെയോ തുടങ്ങിയിരിക്കുന്നു..അടുത്ത നിയമസഭാ…

Posted by Hareesh Peradi on Saturday, 9 January 2021

വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം മൂന്ന് മാസം മുന്‍പേ പൂര്‍ത്തിയായതാണെന്ന് വ്‌ളോഗര്‍ ബെന്നി ജോസഫ് ജനപക്ഷം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ടി പാലം പണിയും ഉദ്ഘാടനവും വൈകിപ്പിച്ചെന്ന് ഹൈക്കോടതിയില്‍ തെളിയിക്കുമെന്നും ബെന്നി ജോസഫ് പറഞ്ഞിരുന്നു .

കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയില്‍ എഫ്എസിടി, അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ റിഫൈനറി തുടങ്ങിയ കമ്പനികളിലേക്ക് വലിയ മെഷിനറികള്‍ വേണ്ടി വരും. പണ്ട് മാരുതി, വാനും ഫോര്‍ഡ് കാറുകളെല്ലാം വന്നിരുന്നത് മൂന്ന് ലേയറുകളായാണ്. അങ്ങനത്തെ വാഹനങ്ങള്‍ വരുമ്പോള്‍ വീണ്ടും മെട്രോ പൊളിക്കാന്‍ പറ്റില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ബെന്നി ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചിരുന്നു . പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ പോയാല്‍ മുട്ടുമെന്ന് പറഞ്ഞവര്‍ കൊജ്ഞാണന്‍മാരാണെന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ‘പച്ചയ്ക്ക് പറയുന്നു’ അവതാരകന്‍ മറുപടിയുമായി എത്തിയിരിക്കുന്നത്.

Next Story