Top

‘നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കള്‍ രാഷ്ട്രീയമാണ്’; ഷുഹൈബിനെ എതിര്‍ത്തും കോടിയേരിയെ പിന്തുണച്ചും ഹരീഷ് പേരടി

കോഴിക്കോട് ആര്‍എംപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് ഷുഹൈബിന്റെ നടപടിയെ എതിര്‍ത്തും സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചും നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം. ‘മക്കളെ സ്ഥാനാര്‍ത്ഥിയാക്കുന്നതു മാത്രമല്ല മക്കള്‍ രാഷ്ട്രീയം.നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാത്തരം മക്കള്‍ രാഷ്ട്രീയമാണ്. ഇവിടെയാണ് സഖാവ് കോടിയേരി വ്യത്യസ്തനാകുന്നത്. ‘തെറ്റുകാരാനാണെങ്കില്‍ തൂക്കി കൊന്നോള്ളു’ എന്ന് പറഞ്ഞ് ഒരെയൊരു കോടിയേരി .അതുകൊണ്ടാണ് ഞങ്ങള്‍ അയാളെ അക്ഷരം തെറ്റാതെ സാഖാവേ എന്ന് വിളിക്കുന്നത്’ എന്നാണ് ഹരീഷ് […]

16 Nov 2020 2:21 AM GMT

‘നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാന്തരം മക്കള്‍ രാഷ്ട്രീയമാണ്’; ഷുഹൈബിനെ എതിര്‍ത്തും കോടിയേരിയെ പിന്തുണച്ചും ഹരീഷ് പേരടി
X

കോഴിക്കോട് ആര്‍എംപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുഹമ്മദ് ഷുഹൈബിന്റെ നടപടിയെ എതിര്‍ത്തും സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ചും നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.

‘മക്കളെ സ്ഥാനാര്‍ത്ഥിയാക്കുന്നതു മാത്രമല്ല മക്കള്‍ രാഷ്ട്രീയം.നിയമത്തിനു മുന്നില്‍ ചോദ്യങ്ങളായി നില്‍ക്കുന്ന മക്കളുടെ മൂട് താങ്ങുന്നതും ഒന്നാത്തരം മക്കള്‍ രാഷ്ട്രീയമാണ്. ഇവിടെയാണ് സഖാവ് കോടിയേരി വ്യത്യസ്തനാകുന്നത്. ‘തെറ്റുകാരാനാണെങ്കില്‍ തൂക്കി കൊന്നോള്ളു’ എന്ന് പറഞ്ഞ് ഒരെയൊരു കോടിയേരി .അതുകൊണ്ടാണ് ഞങ്ങള്‍ അയാളെ അക്ഷരം തെറ്റാതെ സാഖാവേ എന്ന് വിളിക്കുന്നത്’ എന്നാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവായ മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ 61-ാം വാര്‍ഡിലെ ആര്‍എംപിഐ സ്ഥാനാര്‍ഥിയാണ്. ഇന്നാണ് ആര്‍എംപി നേതൃത്വം ഷുഹൈബിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

ഇടതുപക്ഷം ഹൃദയപക്ഷം എന്നത് എല്‍ഡിഎഫ് എന്ന മൂന്നക്ഷരത്തിലേക്ക് ചുരുങ്ങിയെന്ന് മുഹമ്മദ് ഷുഹൈബ് പറഞ്ഞിരുന്നു. ഇടതുപക്ഷത്തിനിപ്പോള്‍ മുന്നണി വിപുലീകരിക്കരണമെന്ന ലക്ഷ്യം മാത്രമാണുള്ളത്. അതിന് ആരു വന്നാലും പോയാലും കുഴപ്പമില്ല എന്ന സ്ഥിതിയാണെന്നും ഷുഹൈബ് പ്രതികരിച്ചു. സര്‍ക്കാരിന് വാളയാറിലുള്‍പ്പടെ വീഴ്ചകള്‍ സംഭവിച്ചുവെന്നും മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ ഷുഹൈബ് ആരോപിച്ചു.

Next Story