Top

‘പാലം കടക്കുവോളം മാർക്കിസം, പാലം കടന്നാൽ കൂർക്കിസം..അതല്ല കൊച്ചിയിലെ കുട്ടികളുടെ രാഷ്ട്രീയം’; ഹരീഷ് പേരടിയുടെ കുറിപ്പ്

കൊച്ചിയിലെ വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുൻപ് യാത്രക്കാർക്കായി തുറന്നു കൊടുത്ത സംഭവത്തെക്കുറിച്ച് നടൻ ഹരീഷ് പേരടി. പാലാരിവട്ടത്ത് നിന്ന് വൈററിലയിലേക്കുള്ള ദൂരം സത്യത്തിന്റെയും ശരിയുടെയും ദൂരമാണെന്നുള്ള കാര്യം കൊച്ചിയിലെ കുട്ടികൾക്ക് അറിയാം എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. പത്ത് വർഷത്തിനു ശേഷം LDFന് ഭരണം വീണ്ടും കൊടുത്ത കൊച്ചിയിലെ കുട്ടികൾ പുതിയ കുട്ടികൾ തന്നെയാണ് …അതിൽ ഞങ്ങൾക്കാർക്കും സംശയമില്ല.പാലം കടക്കുവോളം മാർക്കിസം…പാലം കടന്നാൽ കൂർക്കിസം..അതല്ല അവരുടെ രാഷ്ട്രീയം..പാലാരിവട്ടത്ത് നിന്ന് വൈററിലയിലേക്കുള്ള ദൂരം സത്യത്തിന്റെയും ശരിയുടെയും […]

7 Jan 2021 11:06 PM GMT
ഫിൽമി റിപ്പോർട്ടർ

‘പാലം കടക്കുവോളം മാർക്കിസം, പാലം കടന്നാൽ കൂർക്കിസം..അതല്ല കൊച്ചിയിലെ കുട്ടികളുടെ രാഷ്ട്രീയം’; ഹരീഷ് പേരടിയുടെ കുറിപ്പ്
X

കൊച്ചിയിലെ വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുൻപ് യാത്രക്കാർക്കായി തുറന്നു കൊടുത്ത സംഭവത്തെക്കുറിച്ച് നടൻ ഹരീഷ് പേരടി. പാലാരിവട്ടത്ത് നിന്ന് വൈററിലയിലേക്കുള്ള ദൂരം സത്യത്തിന്റെയും ശരിയുടെയും ദൂരമാണെന്നുള്ള കാര്യം കൊച്ചിയിലെ കുട്ടികൾക്ക് അറിയാം എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു.

പത്ത് വർഷത്തിനു ശേഷം LDFന് ഭരണം വീണ്ടും കൊടുത്ത കൊച്ചിയിലെ കുട്ടികൾ പുതിയ കുട്ടികൾ തന്നെയാണ് …അതിൽ ഞങ്ങൾക്കാർക്കും സംശയമില്ല.പാലം കടക്കുവോളം മാർക്കിസം…പാലം കടന്നാൽ കൂർക്കിസം..അതല്ല അവരുടെ രാഷ്ട്രീയം..പാലാരിവട്ടത്ത് നിന്ന് വൈററിലയിലേക്കുള്ള ദൂരം സത്യത്തിന്റെയും ശരിയുടെയും ദൂരമാണെന്ന് അവർക്കറിയാം.അതുകൊണ്ട് കൊച്ചിയിലെ കുട്ടികൾ സത്യത്തിന്റെ പിറകെ സഞ്ചരിക്കും..ഇടതു വശം ചേർന്ന് സഞ്ചരിക്കും.

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുൻപ് തുറന്നു കൊടുത്ത സംഭവുമായി ബന്ധപ്പെട്ടു സംവിധായകനും നടനുമായ ജോയ് മതവെവും ഇന്നലെ പ്രതികരിച്ചിരുന്നു. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുമ്പ് തുറന്നു നല്‍കിയതില്‍ വി ഫോര്‍ കേരള പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്ന് കൊച്ചിക്കാർക്ക് നന്നായി അറിയാം, വൈറ്റിലയിലെ ​ഗതാ​ഗതക്കുരുക്കിൽ സഹികെട്ടാണ് ഉദ്ഘാടനം വരെ കാത്തു നിൽക്കാതെ പാലം തുറന്നു നൽകിയത്, പുതിയ കുട്ടികളുടെ ചങ്കൂറ്റം അഭിനന്ദനം അർഹിക്കുന്നതാണെന്നും ജോയ് മാത്യുവിന്റെ കുറിപ്പിൽ പറയുന്നുണ്ട്.

അതെ സമയത്തെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വൈകിയിട്ടില്ലെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത് എറണാകുളത്തെ പ്രൊഫഷണല്‍ ക്രിമിനലുകളാണെന്ന് ദേശീയപാത വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു. സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനമില്ലാത്തതുകൊണ്ടാവാം ഉന്നത സ്ഥാനത്തു നിന്നു വിരമിച്ചവര്‍ പോലും അനാവശ്യ വിവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ദേശീയപാത വിഭാഗം വ്യക്തമാക്കി. എല്ലാ വസ്തുതകളും ഘടകങ്ങളും യാഥാര്‍ത്ഥ്യങ്ങളും പരിശോധിച്ചു കൊണ്ടാണ് ഉദ്ഘാടന തീയതി സര്‍ക്കാരിനെ അറിയിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടാകുന്നതെന്നും പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Next Story