Top

‘മറ്റ് പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചവര്‍ക്കൊപ്പം അഭിനയിക്കുന്നവരാണ് കോമരം തുള്ളുന്നത്’; ഒഎന്‍വി പുരസ്‌കാരം വൈരമുത്തുവിന് കൊടുക്കണമെന്ന് ഹരീഷ് പേരടി

മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. പാര്‍വ്വതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന തീരുമാനമാണ് അക്കാദമി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പുരസ്‌കാരം വൈരമുത്തുവിന് നിഷേധിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി. നടന്‍ ഹരീഷ് പേരടിയും വൈരമുത്തുവിന് വേണ്ടി സംസാരിച്ചു. മറ്റ് പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചവര്‍ക്കൊപ്പം അഭിനയിക്കുന്നവരാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കരുതെന്ന് പറഞ്ഞ് കോമരം […]

28 May 2021 8:20 PM GMT
ഫിൽമി റിപ്പോർട്ടർ

‘മറ്റ് പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചവര്‍ക്കൊപ്പം അഭിനയിക്കുന്നവരാണ് കോമരം തുള്ളുന്നത്’; ഒഎന്‍വി പുരസ്‌കാരം വൈരമുത്തുവിന് കൊടുക്കണമെന്ന് ഹരീഷ് പേരടി
X

മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രതിഷേധം നടന്നിരുന്നു. പാര്‍വ്വതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന തീരുമാനമാണ് അക്കാദമി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ പുരസ്‌കാരം വൈരമുത്തുവിന് നിഷേധിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തി. നടന്‍ ഹരീഷ് പേരടിയും വൈരമുത്തുവിന് വേണ്ടി സംസാരിച്ചു. മറ്റ് പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചവര്‍ക്കൊപ്പം അഭിനയിക്കുന്നവരാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കരുതെന്ന് പറഞ്ഞ് കോമരം തുള്ളുന്നത്. ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്. പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാല്‍ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കുമെന്നാണ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

‘കാതല്‍ റോജാവേ എങ്കേ നിയെങ്കേ’ എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരില്‍ ബോംബുകള്‍ പൊട്ടികൊണ്ടിരിക്കുമ്പോള്‍ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവനാണ്…അയാള്‍ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കില്‍ ഇന്‍ഡ്യയില്‍ നിയമങ്ങളുണ്ട്…നിങ്ങള്‍ ആ വഴിക്ക് സഞ്ചരിക്കുക…നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവര്‍ എല്ലാവരും ഉണ്ടാവും…പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവര്‍ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും…കാരണം അയാള്‍ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്…ഇതുപോലെ കൂറെ പെണ്‍കുട്ടികള്‍ ആരോപണ മുന്നയിച്ച നടന്‍മാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്..ഈ കോമരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഒരു തരം സദാചാര സര്‍ട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്‌ക്കാരം കൊടുക്കാതിരുന്നാല്‍ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും…ഒന്‍വി പുരസ്‌കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം…ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം.

17 സ്ത്രീകളാണ് വൈരമുത്തിവിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരിക്കുന്നത്. പുരസ്‌കാരം പ്രഖ്യാപിച്ച സമയത്ത് ട്വിറ്ററില്‍ നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂര്‍ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.

Next Story