Top

‘നി ഇത് അര്‍ഹിക്കുന്നു’; മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നടരാജന് നല്‍കി പാണ്ഡ്യ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയില്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നടരാജന് നല്‍കി ഹാര്‍ദിക് പാണ്ഡ്യ. ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങിയ നടരാജന്‍ മൂന്ന് കളികളില്‍ നിന്ന് ആറ് വിക്കറ്റാണ് നേടിയത്.

8 Dec 2020 11:01 AM GMT

‘നി ഇത് അര്‍ഹിക്കുന്നു’; മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നടരാജന് നല്‍കി പാണ്ഡ്യ
X

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയില്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നടരാജന് നല്‍കി ഹാര്‍ദിക് പാണ്ഡ്യ. ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങിയ നടരാജന്‍ മൂന്ന് കളികളില്‍ നിന്ന് ആറ് വിക്കറ്റാണ് നേടിയത്. ഓസ്‌ട്രേലിയിലെ ദുഷ്‌കരമായ സാഹചര്യത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടെങ്കിലും ഇടം കയ്യന്‍ ബൗളര്‍ തിളങ്ങി. ഈ പുരസ്‌കാരത്തിന് അര്‍ഹന്‍ നീയാണ് എന്നാണ് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചത്.

നടരാജന്‍, ഈ പരമ്പരയിലെ താങ്കളുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പ്രതികൂലമായ സാഹചര്യത്തില്‍ അരങ്ങേറ്റത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത് കഴിവിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമാണ്. എന്നെ അപേക്ഷിച്ച് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അര്‍ഹിക്കുന്നത് നിയയാണ്. പരമ്പര നേട്ടത്തില്‍ ഇന്ത്യക്കും അഭിനന്ദനം, ഹാര്‍ദിക് പറഞ്ഞു. നടരാജന് ഒപ്പമുള്ള ചിത്രവും താരം പങ്ക് വച്ചു.

ആദ്യ ട്വന്റി-20യില്‍ മൂന്ന് വിക്കറ്റും രണ്ടാം മത്സരത്തില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കി നടരാജന്‍ 2 വിക്കറ്റും നേടിയിരുന്നു. മത്സര ശേഷം ഹാര്‍ദിക് നടരാജന്റെ പ്രകടനത്തെ വാഴ്ത്തി രംഗത്തെത്തി. ഇന്ത്യക്കായി ഒരുപാട് കാലം പന്തെറിയാന്‍ നടരാജന് കഴിയുമെന്ന് മുന്‍ താരം ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടിരുന്നു. ജസ്പ്രിത് ബുംറയുടെ അഭാവം പ്രതിഫലിക്കാത്ത തരത്തിലായിരുന്നു നടരാന്റെ ബൗളിംഗ്.

Next Story

Popular Stories