ഭാര്യമാരെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; എ ജി ഉദ്യോഗസ്ഥരെ ഗുണ്ടാസംഘം വെട്ടിപരിക്കേല്‍പ്പിച്ചു
തിരുവനന്തപുരം: എ ജി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം പേട്ട എ ജി ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഭാര്യമാരെ ശല്യം ചെയ്തത് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു അക്രമി സംഘം ഉദ്യോഗസ്ഥരെ വെട്ടിയത്. രാത്രി കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരേ ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാര്യമാരെ […]
28 Jun 2021 4:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: എ ജി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം പേട്ട എ ജി ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റും ഹരിയാന സ്വദേശിയുമായ രവി യാദവ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ജസ്വന്ത് എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഭാര്യമാരെ ശല്യം ചെയ്തത് ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു അക്രമി സംഘം ഉദ്യോഗസ്ഥരെ വെട്ടിയത്. രാത്രി കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരേ ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാര്യമാരെ റോഡില്‍വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ച അക്രമിസംഘം ചോദ്യംചെയ്ത രവിയാദവിനെയും ജസ്വന്തിനെയും വെട്ടിപരിക്കേല്‍പ്പിച്ചു.
രവി യാദവിന്റെ കൈയ്ക്കും വിരലുകള്‍ക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ കാലിലാണ് പരിക്ക്. ഒപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളെ വെട്ടുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ പറയുന്നു. നിലവില്‍ ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ഉദ്യോഗസ്ഥര്‍.
അതേസമയം, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.