പോക്കറ്റടി മാഫിയ തലവനായി ഇമ്രാന്‍ ഹാഷ്മി; ‘ഹറാമി’യുടെ ട്രെയിലര്‍ പുറത്ത്
ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഹറാമി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മുംബൈ നഗരത്തിലെ പോക്കറ്റടി ഗ്രൂപ്പിന്റെ തലവനായി ആണ് ഇമ്രാന്‍ എത്തുന്നത്. ശ്യാം മദിരാജു ആണ് ‘ഹറാമി’യുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മുംബൈ നഗരത്തില്‍ ഒരു മോഷണ സംഘത്തിലകപ്പെട്ട ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിക്കല്‍ താന്‍ പോക്കറ്റടിച്ചയാളെ പിന്തുടരുകയും അയാള്‍ മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന തുകയാണ് മോഷ്ടിച്ചതെന്ന് അവന്‍ മനസിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മകളുടെ വിവാഹം നടത്താന്‍ കഴിയില്ലന്നുളള സങ്കടത്താല്‍ ആയാള്‍ ആന്മഹത്യ […]

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ‘ഹറാമി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മുംബൈ നഗരത്തിലെ പോക്കറ്റടി ഗ്രൂപ്പിന്റെ തലവനായി ആണ് ഇമ്രാന്‍ എത്തുന്നത്. ശ്യാം മദിരാജു ആണ് ‘ഹറാമി’യുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മുംബൈ നഗരത്തില്‍ ഒരു മോഷണ സംഘത്തിലകപ്പെട്ട ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
ഒരിക്കല്‍ താന്‍ പോക്കറ്റടിച്ചയാളെ പിന്തുടരുകയും അയാള്‍ മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന തുകയാണ് മോഷ്ടിച്ചതെന്ന് അവന്‍ മനസിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മകളുടെ വിവാഹം നടത്താന്‍ കഴിയില്ലന്നുളള സങ്കടത്താല്‍ ആയാള്‍ ആന്മഹത്യ ചെയ്യുമ്പോള്‍ പോക്കറ്റടി നിര്‍ത്തി എല്ലാം ശെരിയാക്കണം എന്ന ചിന്ത അവനില്‍ എത്തുകയും അയാളുടെ മകളോട് പ്രണയം തോന്നുകയും ചെയ്യുന്നു.
ശേഷം പോക്കറ്റടി സംഘത്തില്‍ നിന്ന് പിന്‍മാറാന്‍ ഇത് അവനെ പ്രേരിപ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.
മുംബൈ തെരുവുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് തന്നെ ആയിരുക്കുമെന്നാണ് ട്വീറ്റുകള്‍. സെപ്റ്റംബര്‍ ആദ്യമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഇമ്രാന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പേസ്റ്റര്‍ ഷെയര്‍ ചെയ്തത്. ഹറാമിയില്‍ മുടി നീട്ടി വളര്‍ത്തി, കണ്ണട വെച്ച് മറ്റൊരു ലുക്കിലാണ് ഇമ്രാന്‍ എത്തുന്നത്.
കുട്ടികളുടെ പോക്കറ്റടി സംഘത്തെ നിയന്ത്രിക്കുന്ന ക്രൂരനായ മാഫിയ തലവനായിട്ടാണ് ചിത്രത്തില്‍ ഇമ്രാന്‍ എത്തുക. ഒക്ടോബറില്‍ നടക്കുന്ന ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ‘ഹറാമി’ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.