ഹാപ്പി ബർത്ഡേ ടൊവീനോ! ആശംസകളുമായി മോഹൻലാൽ; പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

പിറന്നാൾ ദിന സമ്മാനമായി ടൊവീനോ നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നുമാണ് പോസ്റ്റർ റിലീസ് ചെയ്തത്. അന്വേഷിപ്പിൻ കണ്ടെത്തും എന്നാണ് ചിത്രത്തിന്റെ പേര്. അന്വേഷണങ്ങളുടെ കഥയല്ല..അന്വേഷകരുടെ കഥയാണെന്നാണ് സിനിമയുടെ ടാഗ് ലൈൻ.

Happy Birthday Dear Tovino ThomasSharing the first look poster of the movie ” Anweshippin Kandethum”. Best wishes

Posted by Mohanlal on Wednesday, 20 January 2021

നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജിനു വി എബ്രഹാമിനെതാണ് തിരക്കഥ. ആദം ജോൺ, കടുവ തുടങ്ങി ചിത്രങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യം തിരക്കഥ നിർവഹിച്ചത്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. തമിഴ് സംഗീതഞ്ജനായ സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. എഡിറ്റിങ് സൈജു ശ്രീധരൻ.

ഈ വർഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കുന്നത് . ത്രില്ലര്‍ സ്വഭാവമുള്ള സിനിമയിൽ വേറിട്ട ഗെറ്റപ്പിലാകും ടൊവീനോ എത്തുക.

Latest News