‘ബഹുമാനിച്ചില്ല’; കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് മര്‍ദ്ദനം
ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് മര്‍ദ്ദിച്ചത്. തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. പെട്രോള്‍ ടാങ്കിന്റെ അടപ്പ് കൈകൊണ്ട് എടുത്ത് മാറ്റാഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് സിദ്ദിഖ് ചോദിച്ചു. പിന്നാലെ ജീവനക്കാരനെതിരെ പമ്പിന്റെ മാനേജരുടെ അടുത്ത് പോയി പരാതിയും നല്കി. തിരികയെത്തി സിദ്ദിഖിന്റെ ഫോണ്‍ […]
6 July 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ യുവാവാണ് മര്‍ദ്ദിച്ചത്. തന്നെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. പെട്രോള്‍ ടാങ്കിന്റെ അടപ്പ് കൈകൊണ്ട് എടുത്ത് മാറ്റാഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെട്രോളിന്റെ പൈസ സമീപമുണ്ടായിരുന്ന കസേരയിലേക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു. പൈസ ഇങ്ങനെ എറിയാമോ എന്ന് സിദ്ദിഖ് ചോദിച്ചു. പിന്നാലെ ജീവനക്കാരനെതിരെ പമ്പിന്റെ മാനേജരുടെ അടുത്ത് പോയി പരാതിയും നല്കി.
തിരികയെത്തി സിദ്ദിഖിന്റെ ഫോണ്‍ നമ്പറും അഡ്രസും ചോദിച്ചു. ഇത് നല്കാഞ്ഞതോടെ സിദ്ദിഖിനെ മര്‍ദ്ദിക്കുകയായിരുന്നു. ഏഴ് തവണ തന്നെ അടിച്ചതായി സിദ്ദിഖ് പറഞ്ഞു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സിദ്ദിഖ് അടികൊണ്ട് വീണിട്ടും ചുറ്റുമുള്ളവര്‍ പിടിച്ചു മാറ്റാന്‍ തയ്യാറായില്ല. വീഡിയോ പ്രചരിച്ചതോടെ സമീപത്തെ ചെറുപ്പക്കാര്‍ വിവരമറിയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അടിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഇന്നു തന്നെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.
- TAGS:
- attack