Top

കഴിഞ്ഞ മാസം വരെ ഒന്നിച്ച് പ്രവർത്തിച്ച സിപിഎം ഇപ്പോൾ തീവ്രവാദം ആരോപിക്കുന്നത് രാഷ്ട്രീയ വഞ്ചന: ഹമീദ് വാണിയമ്പലം

സിപിഎമ്മിന്റെ നിലപാട് അവസരവാദപരമെന്ന് ആരോപിച്ചു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

3 Dec 2020 3:37 AM GMT

കഴിഞ്ഞ മാസം വരെ ഒന്നിച്ച് പ്രവർത്തിച്ച സിപിഎം ഇപ്പോൾ തീവ്രവാദം ആരോപിക്കുന്നത് രാഷ്ട്രീയ വഞ്ചന: ഹമീദ് വാണിയമ്പലം
X

സിപിഎമ്മിന്റെ നിലപാട് അവസരവാദപരമെന്ന് ആരോപിച്ചു വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കഴിഞ്ഞ മാസം വരെ ഒന്നിച്ച് പ്രവർത്തിച്ച വെൽഫെയർ പാർട്ടിയിൽ സിപിഎം ഇപ്പോൾ തീവ്രവാദം ആരോപിക്കുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് ഹമീദ് വാണിയമ്പലം ആരോപിച്ചത്.

യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയെങ്കിലും തങ്ങളുടെ രാഷ്ട്രീയ നിലപാട് ആർക്കും അടിയറവ് വക്കില്ലെന്ന് ഹമീദ് വാണിയമ്പലം. അതേസമയം കേരളത്തിൽ എവിടെയും വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ല എന്ന് മുല്ലപ്പള്ളി ആരോപിച്ചെങ്കിലും, വെൽഫെയർ പാർട്ടിയിൽ അദ്ദേഹം തീവ്രവാദം ആരോപിച്ചിട്ടില്ല എന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

നീക്കുപോക്കുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് നിലപാടും രണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അതൊന്നും രാഷ്ട്രീയ മുന്നണികളുമായുള്ളതല്ല എന്നും അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.

Next Story