Top

‘നീക്കുപോക്ക് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത് മുല്ലപ്പള്ളിയുമായി’; യുഡിഎഫ് സഖ്യം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി; ‘നിയമസഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കും’

നിയമസഭ തെരഞ്ഞെടുപ്പില്‍ യാതൊരു വിധ നീക്കുപോക്കും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

9 Jan 2021 11:31 PM GMT

‘നീക്കുപോക്ക് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത് മുല്ലപ്പള്ളിയുമായി’; യുഡിഎഫ് സഖ്യം ഇനിയില്ലെന്ന് പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി; ‘നിയമസഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കും’
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള നീക്കുപോക്ക് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത് കെപിസിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. സഖ്യത്തിന്റെ പേരില്‍ രൂക്ഷവിമര്‍ശനങ്ങള്‍ മുല്ലപ്പള്ളി തുടരവേയാണ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍. യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയുമായാണ്. തുടക്കം മുതല്‍ തന്നെ, ഞങ്ങള്‍ വിശദീകരിച്ചപ്പോഴൊക്കെ ഇതൊരു പ്രാദേശിക നീക്കുപോക്കാണ് എന്ന് വ്യക്തമാക്കിയിരുന്നെന്നും ഹമീദ് വാണിയമ്പലം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

‘നിയമസഭാ തെരഞ്ഞെടുപ്പിലോ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ ഒരു മുന്നണിയുമായും സഹകരിക്കില്ല. ആരുമായും നീക്കുപോക്കിന് പോകില്ല. ഒറ്റയ്ക്ക് മത്സരിക്കും.’

ഹമീദ് വാണിയമ്പലം

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിനായി ഞങ്ങള്‍ ആരേയും സമീപിച്ചിട്ടില്ല. ഞങ്ങള്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രീയമുണ്ട്. ഒരു ബദല്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. ആ നിലയ്ക്ക് ഒരിക്കലും യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ പിന്തുണയ്ക്കാനാകില്ല. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രധാനപ്പെട്ട ഒരു നേതാവാണ്. ഇപ്പോള്‍ രക്ഷപ്പെടാനായി ഞങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. നിയമസഭ തെരഞ്ഞെടുപ്പില്‍ യാതൊരു വിധ നീക്കുപോക്കും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് നീക്കുപോക്കിനായി ആദ്യം ചര്‍ച്ച നടത്തിയത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യൊതൊരു ബന്ധവുമില്ല എന്ന് പറഞ്ഞതും തദ്ദേശതെരഞ്ഞെടുപ്പില്‍ അത് ഒരു വിഷയമാക്കി മാറ്റിയതും മുല്ലപ്പള്ളിയാണെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

ഒരു മതരാഷ്ട്രീയ സംഘടനയുമായി യുഡിഎഫിന് ബന്ധമില്ലയെന്ന നിലപാടാണ് മുല്ലപ്പള്ളി ആവര്‍ത്തിച്ചത്. എന്നാല്‍ യുഡിഎഫ് നീക്കുപോക്കിനായി ആദ്യം ചര്‍ച്ച നടത്തിയത് മുല്ലപ്പള്ളിയുമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story