യുഡിഎഫുമായി സഖ്യമുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍; ‘സഖ്യം ഗുണം ചെയ്യും’
കോഴിക്കോട്: യുഡിഎഫുമായി സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. പ്രാദേശികമായ സഖ്യമാണ് ഉണ്ടാക്കിയത്. വെല്‍ഫെയറുമായി ഉണ്ടാക്കിയ സഖ്യം യുഡിഎഫിന് ഗുണം ചെയ്യുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിറഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേതെന്ന് കെപിസിസി അധ്യക്ഷന്‍ […]

കോഴിക്കോട്: യുഡിഎഫുമായി സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. പ്രാദേശികമായ സഖ്യമാണ് ഉണ്ടാക്കിയത്. വെല്‍ഫെയറുമായി ഉണ്ടാക്കിയ സഖ്യം യുഡിഎഫിന് ഗുണം ചെയ്യുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നിറഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മലബാറിലും കേരളത്തിലാകെയും യുഡിഎഫ് തൂത്തുവാരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ മാത്രമെന്നും തെരഞ്ഞെടുപ്പ് ഫലത്തോടെ അത് വ്യക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായ ജനവിധിയായിരിക്കും ഇത്തവണത്തേതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഇടതുഭരണത്തില്‍ സമസ്ത മേഖലയിലുമുള്ള ആളുകളും അതീവ നിരാശരും ദുഃഖിതരുമാണ്. ജനങ്ങളുടെ പ്രതിഷേധം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് റിക്കാര്‍ഡ് വിജയം നേടുമെന്നും 14 ജില്ലകളിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പാര്‍ട്ടിക്ക് നാലിരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വലിയ ആഭിമുഖ്യം ഉണ്ടെന്നും, ശക്തമായ പോരാട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളില്‍ നല്ല രീതിയില്‍ ബിജെപി ഭരണത്തില്‍ വരുമെന്നും സുരേന്ദ്രന് അവകാശപ്പെട്ടു. എല്ലാ വാര്‍ഡുകളിലും സുസംഘടിതമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും, ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എന്‍ഡിഎ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.