‘പിണറായിക്ക് അധികാരക്കൊതി തീര്‍ന്നിട്ടില്ല, കേരളം നശിച്ചാലെന്ത്? പാര്‍ട്ടി തകര്‍ന്നാലെന്ത്? കിട്ടണം ഒരു ഊഴം കൂടി’ വിമര്‍ശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി
മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്നു വില ചെറുതായിരിക്കില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. സിപിഎമ്മും ആര്‍എസ്എസും തമ്മിലെന്തെന്ന് ചോദിക്കാതിരിക്കാന്‍ മതേതര കേരളം ജാഗ്രത പുലര്‍ത്തുമ്പോഴും വിതക്കപ്പെട്ട മുസ്ലിം ഭീതി ഉപയോഗിച്ചു സാമുദായിക ധ്രുവീകരണം ഉറപ്പു വരുത്തുകയാണ് സിപിഎമ്മെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. ഹമീദ് വാണിയമ്പലം പറയുന്നു: മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി നിര്‍ത്തണം ബഹുമാനപ്പെട്ട മുഖ്യമന്ത്രി –താങ്കള്‍ മുസ്ലിം […]

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്നു വില ചെറുതായിരിക്കില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. സിപിഎമ്മും ആര്‍എസ്എസും തമ്മിലെന്തെന്ന് ചോദിക്കാതിരിക്കാന്‍ മതേതര കേരളം ജാഗ്രത പുലര്‍ത്തുമ്പോഴും വിതക്കപ്പെട്ട മുസ്ലിം ഭീതി ഉപയോഗിച്ചു സാമുദായിക ധ്രുവീകരണം ഉറപ്പു വരുത്തുകയാണ് സിപിഎമ്മെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
ഹമീദ് വാണിയമ്പലം പറയുന്നു:
മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി നിര്‍ത്തണം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി –
താങ്കള്‍ മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം.
അധികാരക്കൊതിക്ക് കേരളം കൊടുക്കേണ്ടി വരുന്നു വില ചെറുതായിരിക്കില്ല.
താങ്കളുടെ പാര്‍ട്ടിയും വലിയ വില കൊടുക്കേണ്ടിവരും.
മുഖ്യമന്ത്രി പദമാണ് താങ്കള്‍ക്ക് വലുതെന്നറിയാം. തീ കൊളളി കൊണ്ടുള്ള ഈ തല ചൊറിച്ചില്‍ സി.പി.എമ്മിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. അഹ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുന്നു എന്ന് വിളിച്ചു കൂവി മുസ്ലിം പേടി വിതച്ചത് സംഘികളായിരുന്നു.
യു.ഡി.എഫ് നേതൃത്വം ഹസനും കുഞ്ഞാലികുട്ടിയുമാണെന്ന് മുസ്ലിം ഭീതി പരത്തിയത് സഖാവ് കൊടിയേരിയും
ഇപ്പോള്‍ ‘മുസ്ലിം’ ലീഗ് യു.ഡി.എഫിനെ നയിക്കുന്നു എന്ന മുസ്ലിം ഭീതി ഉയര്‍ത്തുന്നത് പിണറായിയും.
എ. വിജയരാഘവനും കാനം രാജേന്ദ്രനും മുന്നണിയെ നയിക്കാം – അവര്‍ ഹിന്ദുക്കളാണ്.
ഹസനും കുഞ്ഞാലികുട്ടിക്കും അത് പാടില്ല അവര്‍ മുസ്ലിംകളാണ്…!
ഇത് തന്നെയല്ലെ സഖാവേ വര്‍ഗീയത…?
സി.പി.എമ്മും ആര്.എസ്.എസും തമ്മിലെന്ത് എന്ന് ചോദിക്കാതിരിക്കാന്‍ മതേതര കേരളം ജാഗ്രത പുലര്‍ത്തുമ്പോഴും വിതക്കപ്പെട്ട മുസ്ലിം ഭീതി ഉപയോഗിച്ചു സാമുദായിക ധ്രുവീകരണം ഉറപ്പു വരുത്തുകയാണ് സി.പി.എം.
പിണറായിക്ക് അധികാരക്കൊതി തീര്‍ന്നിട്ടില്ല…
കേരളം നശിച്ചാലെന്ത്?
പാര്‍ട്ടി തകര്‍ന്നാലെന്ത്?
കിട്ടണം മുഖ്യമന്തിക്ക് ഒരു ഊഴം കൂടി.