Top

‘ഹസന്‍-കുഞ്ഞാലി-അമീര്‍ എന്ന മുസ്ലിം വിരോധ സിപിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗം’; തിരുത്തുമോയെന്ന് ഹമീദ് വാണിയമ്പലം

ലൗ ജിഹാദ് പരിശോധിക്കണമെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ പ്രസ്താവന എല്‍ഡിഎഫിന്റെ കൂടി അഭിപ്രായമാണോയെന്ന ചോദ്യവുമായി വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് മാണിയമ്പലം. ആര്‍എസ്എസിന്റെ സാമൂദായിക ധ്രൂവീകരണ അജണ്ടയായ ലൗ ജിഹാദ് അധികാര തുടര്‍ച്ചയുണ്ടായാല്‍ ഹസന്‍ – കുഞ്ഞാലി – അമീര്‍ എന്ന മുസ്ലിം വിരോധ സി.പിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗമാണെന്നും ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. ജോസ് കെ മാണിയുടെ പ്രസാതാവന പാര്‍ട്ടി തിരുത്തുമോയെന്നും അല്ലെങ്കില്‍ സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ ജോസ് […]

29 March 2021 3:09 AM GMT

‘ഹസന്‍-കുഞ്ഞാലി-അമീര്‍ എന്ന മുസ്ലിം വിരോധ സിപിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗം’; തിരുത്തുമോയെന്ന് ഹമീദ് വാണിയമ്പലം
X

ലൗ ജിഹാദ് പരിശോധിക്കണമെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ പ്രസ്താവന എല്‍ഡിഎഫിന്റെ കൂടി അഭിപ്രായമാണോയെന്ന ചോദ്യവുമായി വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് മാണിയമ്പലം. ആര്‍എസ്എസിന്റെ സാമൂദായിക ധ്രൂവീകരണ അജണ്ടയായ ലൗ ജിഹാദ് അധികാര തുടര്‍ച്ചയുണ്ടായാല്‍ ഹസന്‍ – കുഞ്ഞാലി – അമീര്‍ എന്ന മുസ്ലിം വിരോധ സി.പിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗമാണെന്നും ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. ജോസ് കെ മാണിയുടെ പ്രസാതാവന പാര്‍ട്ടി തിരുത്തുമോയെന്നും അല്ലെങ്കില്‍ സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ ജോസ് കെ മാണിയോട് യോജിക്കുന്നുണ്ടോയെന്നും ഹമീദ് വാണിയമ്പലം ചോദിക്കുന്നു.

ഹമീദ് വാണിയമ്പലത്തിന്റെ പ്രതികരണം

ലൗ ജിഹാദ് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന LDF ഘടക കക്ഷി നേതാവ് ജോസ്.കെ.മാണി.LDF ന് അങ്ങനെ അഭിപ്രായമുണ്ടോ അതോ LDF അഭിപ്രായം ജോസ്.കെ.മാണിയിലൂടെ പറയിപ്പിച്ചതോ?
RSS ന്റെ സാമുദായിക ധ്രുവീകരണ അജണ്ടയാണ്
ലൗ ജിഹാദ്. മുസ്ലിംകള്‍ക്കെതിരെ കെട്ടിച്ചമച്ച കള്ളക്കഥ .പോലീസും ഹൈക്കോടതിയും തള്ളിക്കളഞ്ഞ വിഷയം കത്തോലിക്ക സഭയും ജോസ് കെ മാണിയും LDF ന്റെ തുടര്‍ ഭരണത്തിനൊരുക്കുന്ന തിരക്കഥ. അധികാരത്തുടര്‍ച്ചക്ക് ഹസന്‍ – കുഞ്ഞാലി – അമീര്‍ എന്ന മുസ്ലിം വിരോധ സി.പിഎം സ്‌ക്രിപ്റ്റിന്റെ അവസാന ഭാഗം.
LDF കണ്‍വീനര്‍ എ വിജരാഘവന്‍ ജോസ്.കെ.മാണിയെ തിരുത്തുമോ? അതോ അദ്ദേഹത്തിന്റെ പതിവ് സംഘ് ശൈലി അനുസരിച്ച് ഏറ്റുപറയുമോ?എല്‍.ഡി.എഫിലെ സി.പി.ഐ അടക്കമുള്ള മറ്റ് ഘടക കക്ഷികള്‍ ജോസ്.കെ.മാണിയോട് യോജിക്കുന്നുണ്ടോ?

ലവ് ജിഹാദ് വിഷയം പരിശോധിക്കപ്പെടണമെന്ന ജോസ് കെ മാണിയുടെ പ്രസ്താവന പുതിയ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ലവ് ജിഹാദ് വിഷയം ജനസമൂഹത്തിന് മുന്നില്‍ ആവര്‍ത്തിച്ച് ഉയര്‍ന്നുവരികയാണെന്നും പരിശോധിച്ച് വ്യക്തത വരുത്തണമെന്നും പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എല്‍ഡിഎഫ് നേതാക്കളിലൊരാള്‍ ലവ് ജിഹാദ് വിഷയം രാഷ്ട്രീയ ചോദ്യമായി ഉന്നയിക്കുന്നത്. ലവ് ജിഹാദ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ വാഗ്ദാനം ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന. സിപിഐഎം ഈ വിഷയം തള്ളിക്കളഞ്ഞതാണല്ലോ എന്ന് ചോദിച്ചപ്പോള്‍ ജോസ് തന്റെ നിലപാട് ആവര്‍ത്തിച്ചു.

Next Story