Top

‘രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കാന്തപുരം വാദിച്ചു’; തെളിവുകളുമായി ഹമീദ് ഫൈസി; ‘ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കരുതെന്ന് കത്ത്’

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ സമസ്തയ്ക്ക് കത്തയച്ചു എന്ന് ആവര്‍ത്തിച്ച് എസ്വൈഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം, അല്ലെങ്കില്‍ യുവജന വിഭാഗമായ എസ്വൈഎസിനെ സമസ്തയുടെ രാഷ്ട്രീയ സംഘടനയായി അംഗീകരിക്കണമെന്നായിരുന്നു കാന്തപുരത്തിന്റെ ആവശ്യം. ഇതിനായി എസ്വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്തയ്ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് 1989ല്‍ സമസ്തയില്‍ നിന്നും കാന്തപുരത്തെ പുറത്താക്കിയതെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിശദീകരിച്ചു. ചില ചരിത്ര പുസ്തകങ്ങളെ ഉദ്ധരിച്ചായിരുന്നു ഫേസ്ബുക്ക് വീഡിയോയിലൂടെ […]

12 Jan 2021 5:53 AM GMT

‘രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കാന്തപുരം വാദിച്ചു’; തെളിവുകളുമായി ഹമീദ് ഫൈസി; ‘ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കരുതെന്ന് കത്ത്’
X

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ സമസ്തയ്ക്ക് കത്തയച്ചു എന്ന് ആവര്‍ത്തിച്ച് എസ്വൈഎസ് നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം, അല്ലെങ്കില്‍ യുവജന വിഭാഗമായ എസ്വൈഎസിനെ സമസ്തയുടെ രാഷ്ട്രീയ സംഘടനയായി അംഗീകരിക്കണമെന്നായിരുന്നു കാന്തപുരത്തിന്റെ ആവശ്യം. ഇതിനായി എസ്വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്തയ്ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് 1989ല്‍ സമസ്തയില്‍ നിന്നും കാന്തപുരത്തെ പുറത്താക്കിയതെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വിശദീകരിച്ചു. ചില ചരിത്ര പുസ്തകങ്ങളെ ഉദ്ധരിച്ചായിരുന്നു ഫേസ്ബുക്ക് വീഡിയോയിലൂടെ ഹമീദ് ഫൈസി തന്റെ വാദം ആവര്‍ത്തിച്ചത്.

അതേകാലത്ത് തന്നെ മറ്റൊരു കത്തും വിവാദമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കാരന്തൂരില്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ നിര്‍മ്മാണച്ചിലവിലേക്ക് ധനസമാഹരണം നടത്തുന്നതിനായി ഖത്തറില്‍ പോയപ്പോള്‍ സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തത് ജമാഅത്തെ ഇസ്ലാമി നേതാക്കളായിരുന്നു. ഈ കാരണത്താല്‍ തിരിച്ച് കേരളത്തില്‍ എത്തുന്നത് വരെ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് സമസ്ത പ്രസിദ്ധീകരണത്തില്‍ ലേഖനം എഴുതരുതെന്ന് കാന്തപുരം കത്തിലൂടെ അറിയിച്ചു. തുടര്‍ന്ന് സമസ്ത അടിയന്തര മുശാവറ കൂടുകയും കാന്തപുരത്തെ സമസ്ത ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്‌തെന്ന് ഹമീദ് ഫൈസി പറഞ്ഞു.

ഈ രണ്ടുകത്തുകളും എവിടെ ഉണ്ടെന്ന് അന്നത്തെ ഓഫിസ് സെക്രട്ടറി ആയിരുന്ന കാന്തപുരത്തിന് മാത്രമേ അറിയൂ എന്നും അത് കണ്ടെത്താന്‍ ഇരുവിഭാഗത്തില്‍ നിന്നും രണ്ട് പേരെ വീതം ചേര്‍ത്ത് നാലംഗ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംഗസംഖ്യ കുറവായതിനാലാണ് പാര്‍ട്ടി രൂപീകരിക്കാന്‍ പിന്നീട് കാന്തപുരം വിഭാഗം തയ്യാറാവാത്തതെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കാന്തപുരത്തേയും അനുഭാവികളേയും സമസ്തയില്‍ നിന്നും പുറത്താക്കിയതെന്ന് മുന്‍പ് ന്യൂസ് 18 ചാനലിന് നല്‍കിയ പ്രതികരണത്തില്‍ എസ്വൈഎസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞതാണ് വിവാദത്തിലേക്ക് വഴി തുറന്നത്. 1989ലെ സമസ്തയുടെ പിളര്‍പ്പിന് കാരണം മുസ്ലിംലീഗാണെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ഹമീദ് ഫൈസിയുടെ വിശദീകരണം. തുടര്‍ന്ന് ഹമീദ് ഫൈസിയുടെ വെളിപ്പെടുത്തല്‍ കളവാണെന്ന് സോഷ്യല്‍ മീഡിയയില്‍ എപി വിഭാഗം പ്രവര്‍ത്തകര്‍ വാദിച്ചു. ഇതോടെ ഇരുകൂട്ടരും സാമൂഹിക മാധ്യമങ്ങളില്‍ വാക്കേറ്റം തുടങ്ങി. ലീഗിലെ വഹാബിസമാണ് സമസ്തയുടെ വിഭജനത്തിലേക്ക് നയിച്ചതെന്ന് വിശദമാക്കുന്ന കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫിയുടെ കുറിപ്പും ഇതിനിടെ പുറത്ത് വന്നിരുന്നു.

Next Story