വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രായേല്‍; ഹമാസ് നേതാക്കള്‍ക്ക് നേരെ ആക്രമണം, കൂടുതല്‍ സൈനികരെ ഇറക്കുന്നു
ഇസ്രായേല്‍ സേനയും ഹമാസും തമ്മില്‍ റോക്കറ്റാക്രമണം തുടരവെ നിലവില്‍ സമവായത്തിനില്ലെന്ന് ഇസ്രായേല്‍ സേന. ഐക്യരാഷ്ട്ര സംഘടനയും ഈജിപ്തും മുന്നോട്ട് മധ്യസ്ഥ ചര്‍ച്ച ഇസ്രായേല്‍ തിരസ്കരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി യുവതിയുള്‍പ്പെടെ അഞ്ച് പേരാണ് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനവാസ മേഖലകളിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിക്കാതെ വെടി നിര്ത്തലിനില്ലെന്നാണ് ഇസ്രായേല്‍ സൈനിക സീനിയര്‍ ഉദ്യോഗസ്ഥന് ഇസ്രായേല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇസ്രായേല്‍ മധ്യസ്ഥ ശ്രമം തിരസ്കരിച്ചോ എന്ന ചോദ്യത്തിന് ഇദ്ദേഹം മറുപടി നല്‍കിയില്ല. ഇതിനിടെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ […]

ഇസ്രായേല്‍ സേനയും ഹമാസും തമ്മില്‍ റോക്കറ്റാക്രമണം തുടരവെ നിലവില്‍ സമവായത്തിനില്ലെന്ന് ഇസ്രായേല്‍ സേന. ഐക്യരാഷ്ട്ര സംഘടനയും ഈജിപ്തും മുന്നോട്ട് മധ്യസ്ഥ ചര്‍ച്ച ഇസ്രായേല്‍ തിരസ്കരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളി യുവതിയുള്‍പ്പെടെ അഞ്ച് പേരാണ് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജനവാസ മേഖലകളിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിക്കാതെ വെടി നിര്ത്തലിനില്ലെന്നാണ് ഇസ്രായേല്‍ സൈനിക സീനിയര്‍ ഉദ്യോഗസ്ഥന് ഇസ്രായേല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇസ്രായേല്‍ മധ്യസ്ഥ ശ്രമം തിരസ്കരിച്ചോ എന്ന ചോദ്യത്തിന് ഇദ്ദേഹം മറുപടി നല്‍കിയില്ല. ഇതിനിടെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനാസി ചര്‍ച്ച നടത്തി. പൗരന്മാര്ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു.
ഹമാസിന്റെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ വകവകരുത്തിയതായി ഇസ്രായേല്‍ സേന അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ മിലിട്ടറി ഇന്റലിജന്‍സ് സെക്യൂരിറ്റി വിഭാഗത്തിന്റെ തലവനായ ഹസ്സന് കോഗിയും ഹമാസിന്റെ രഹസ്യാന്വേഷണ വിഭാദഗത്തിന്റെ തലവനായ വെയ്്ല് ഇസ്സയെയും ആണ് വകവരുത്തിയത്. ഇതിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം ഇസ്രായേല്‍ സൈന്യത്തിന്റെ റോക്കറ്റാക്രമണത്തില്‍ ഗാസയിലും നിരവധി പേര് കൊല്ലപ്പെട്ടു. 2014 ലെ ബോംബാക്രമണത്തിന് ശേഷം ആദ്യമായാണ് ഇസ്രായേല്‍ സൈന്യം ഇത്ര വലിയ വ്യോമാക്രമണം ഗാസയിലേക്ക് നടത്തുന്നത്. 10 കുട്ടികളുള്‍പ്പെടെ 36 പാലസ്തീന് പൗരര്‍ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഹമാസ് അംഗങ്ങളുമുണ്ട്.