Top

ഇല്ല… ഹാലെപ് ഒളിമ്പിക്‌സിനുമില്ല; ടെന്നീസ് വാഗ്ദാനം ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍

കാല്‍ത്തുടയ്ക്കേറ്റ പരുക്കില്‍ നിന്നു മുക്തയാകാത്തതിനേത്തുടര്‍ന്നു വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്നു പിന്മാറിയ നിലവിലെ വനിതാ വിഭാഗം ചാമ്പ്യന്‍ റൊമാനിയയുടെ സിമോണ ഹാലെപ് ഒളിമ്പിക്‌സിലും പങ്കെടുക്കില്ല. തന്റെ ജീവിതത്തില്‍ റൊമാനിയക്ക് ആയി കളിക്കുന്നതിലും വലിയ സന്തോഷം ഒന്നുമില്ലെന്ന് പറഞ്ഞ ഹാലപ്പ് തീരുമാനത്തില്‍ കടുത്ത നിരാശയും ദുഃഖവും പങ്ക് വച്ചു. എന്നാല്‍ തന്റെ പരുക്ക് ഇനിയും ഭേദമാകാത്തതിനാല്‍ ഈ തീരുമാനം എടുക്കാന്‍ താന്‍ നിര്‍ബന്ധിത ആകുകയാണെന്നും എന്നാല്‍ തിരിച്ചു വരവ് നടത്താന്‍ പറ്റും എന്നും ഹാലപ് പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ വിംബിള്‍ഡണ്‍ […]

29 Jun 2021 3:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇല്ല… ഹാലെപ് ഒളിമ്പിക്‌സിനുമില്ല; ടെന്നീസ് വാഗ്ദാനം ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വരുമെന്നു ഡോക്ടര്‍മാര്‍
X

കാല്‍ത്തുടയ്ക്കേറ്റ പരുക്കില്‍ നിന്നു മുക്തയാകാത്തതിനേത്തുടര്‍ന്നു വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്നു പിന്മാറിയ നിലവിലെ വനിതാ വിഭാഗം ചാമ്പ്യന്‍ റൊമാനിയയുടെ സിമോണ ഹാലെപ് ഒളിമ്പിക്‌സിലും പങ്കെടുക്കില്ല.

തന്റെ ജീവിതത്തില്‍ റൊമാനിയക്ക് ആയി കളിക്കുന്നതിലും വലിയ സന്തോഷം ഒന്നുമില്ലെന്ന് പറഞ്ഞ ഹാലപ്പ് തീരുമാനത്തില്‍ കടുത്ത നിരാശയും ദുഃഖവും പങ്ക് വച്ചു. എന്നാല്‍ തന്റെ പരുക്ക് ഇനിയും ഭേദമാകാത്തതിനാല്‍ ഈ തീരുമാനം എടുക്കാന്‍ താന്‍ നിര്‍ബന്ധിത ആകുകയാണെന്നും എന്നാല്‍ തിരിച്ചു വരവ് നടത്താന്‍ പറ്റും എന്നും ഹാലപ് പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്നും ഹാലെപ് പിന്മാറിയിരുന്നു. അതിനു മുമ്പേ രണ്ടാഴ്ച മുമ്പ് സമാപിച്ച ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിലും പരുക്കിനെത്തുടര്‍ന്ന് ഹാലെപ് കളിച്ചിരുന്നില്ല. കഴിഞ്ഞ മേയില്‍ ഇറ്റാലിയന്‍ ഓപ്പണിനിടെയാണ് ഹാലെപ്പിന് പരുക്കേറ്റത്. കാല്‍ത്തുടയിലെ പേശികള്‍ക്കു ശക്തമായ ക്ഷതമേറ്റ താരത്തിന് നാലാഴ്ച വിശ്രമം വേണ്ടിവരുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചതു പോലെ പരുക്ക് ഭേദമാകാത്തതിനേത്തുടര്‍ന്ന് കൂടുതല്‍ കാലം കോര്‍ട്ടില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് അഭികാമ്യമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ച്ചയായി രണ്ടു മേജര്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമാകുന്നത് വലിയ വേദനയുളവാക്കുന്നുവെന്നും എന്നാല്‍ ദീര്‍ഘകാല കരിയര്‍ ലക്ഷ്യം വച്ച് ഈ നഷ്ടം സഹിക്കുകയാണെന്നും തന്റെ പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് ഹാലെപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇത്തവണത്തെ വിംബിള്‍ഡണില്‍ നിന്നു പിന്മാറുന്ന രണ്ടാമത്തെ പ്രമുഖ വനിതാ താരമാണ് ഹാലെപ്.

നേരത്തെ മുന്‍ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ ജപ്പാന്റെ നവോമി ഒസാക്കയും ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം കഴിയാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും വിംബിള്‍ഡണിനായി ഇംഗ്ലണ്ടിലേക്ക് പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് നവോമി പറഞ്ഞത്. തിങ്കളാഴ്ചയാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്.

Next Story

Popular Stories