പാക് ചാരസംഘടനക്ക് ഇന്ത്യന്‍ യുദ്ധവിമാന രഹസ്യങ്ങള്‍ കൈമാറി; എച്ച്എഎല്‍ ഉദ്യോഗസ്ഥന് ദീപക് ഷിര്‍സത്ത് അറസ്റ്റില്‍
മുംബൈ; ഇന്ത്യയുടെ യുദ്ധവിമാനത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് മറിച്ചു വിറ്റെന്ന കേസില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ദീപക് ഷിര്‍സത്ത് എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ദീപക് ഷിര്‍സത്ത് എച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മ്മാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പാക് ചാരസംഘടനയ്ക്ക് നല്‍കിയിരുന്നതെന്ന് ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു. നാസിക്കിന് സമീപത്തെ ഒസാറിലെ എച്ച്എഎല്‍ വിമാനനിര്‍മ്മാണ യൂണിറ്റിനെയും […]

മുംബൈ; ഇന്ത്യയുടെ യുദ്ധവിമാനത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് മറിച്ചു വിറ്റെന്ന കേസില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ദീപക് ഷിര്‍സത്ത് എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.
ദീപക് ഷിര്‍സത്ത് എച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ യുദ്ധവിമാനങ്ങളെയും അവയുടെ നിര്‍മ്മാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പാക് ചാരസംഘടനയ്ക്ക് നല്‍കിയിരുന്നതെന്ന് ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു. നാസിക്കിന് സമീപത്തെ ഒസാറിലെ എച്ച്എഎല്‍ വിമാനനിര്‍മ്മാണ യൂണിറ്റിനെയും എയര്‍ബേസ്, യൂണിറ്റിലെ നിയന്ത്രിത മേഖലകള്‍ എന്നിവയെ പറ്റിയുള്ള വിവരങ്ങളും ഇയാള്‍ കൈമാറി.
മൂന്ന് മൊബൈല്‍ ഫോണുകള്‍, അഞ്ച് സിം കാര്‍ഡുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഐഎസ്ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഉദ്യോഗസ്ഥനെ കുറിച്ച് ഭീകര വിരുദ്ധ സ്ക്വാഡ് നാസിക് യൂണിറ്റിന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നുവെന്ന് ഡിസിപി പറഞ്ഞു.