പുണ്യഭൂമിയില്‍ നാളെ അറഫാ സംഗമം

കൊവിഡ് എന്ന മഹാമാരി വന്നതിനുശേഷമുള്ള രണ്ടാമത്തെ ഹജ്ജ് ലേക്ക് കടക്കുകയാണ് ഇസ്ലാം മത വിശ്വാസികള്‍ കര്‍ശന ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 തീര്‍ഥാടകരാണ് മിനായില്‍ എത്തിയത്.

എഴുപതോളം മലയാളികളടക്കം വിവിധ ദേശക്കാരായ വിശ്വാസികള്‍ ലോകത്തെ എല്ലാ ഇസ്ലാം മത വിശ്വാസികളെയും പ്രതിനിധീകരിച്ച് ഹജ്ജില്‍ പങ്കുചേരുന്നു.ഇന്ന് മിനായില്‍ രാപാര്‍ത്ത ശേഷം ദുല്‍ഹജ് 9 നാളെ പ്രഭാത നമസ്‌കാരത്തോടെ ഹാജിമാര്‍ അറഫയിലേയ്ക്ക് നീങ്ങും. ഇന്ന് രാത്രിയോടെ മിനാ തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമാകും. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ് ഇപ്രാവശ്യത്തെ മുഴുവന്‍ ഹാജിമാരും.

അബ്റാജ് മിന എന്നറിയപ്പെടുന്ന മിനാ ടവറുകളിള്‍ മാത്രമായിരുന്നു കഴിഞ്ഞതവണ ഹാജിമാര്‍ താമസിച്ചതെങ്കില്‍ ഇപ്രാവശ്യം ഭാഗികമായി ടെന്റുകളിലും താമസമുണ്ട്. ഖൈഫ് മസ്ജിദ് തുറന്നു കൊടുത്തിട്ടില്ല . 70 തമ്പുകളും ആറ് കെട്ടിട സമുച്ചയങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഓരോ സ്ഥലത്തും പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും നിലയുറപ്പിക്കും. സര്‍വിസ് കമ്പനികള്‍ക്കാണ് താമസ കേന്ദ്രങ്ങള്‍ ഒരുക്കാനും ഭക്ഷണം എത്തിക്കാനുമുള്ള ചുമതല.

Covid 19 updates

Latest News