Top

ഹെയ്തി പ്രസിഡന്റിനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നവരെ വധിച്ചു; അടിയന്തര യോഗം വിളിച്ച് യുഎന്‍

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് സാവനല്‍ മായിസിനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നവരെന്ന് സംശയിക്കുന്ന നാല് പേരെ സൈന്യം വധിച്ചു. കൊലയാളി സംഘത്തിലുണ്ടായിരുന്നതായി കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹെയ്തി പൊലീസ് തലവനാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസുകാരെ അക്രമി സംഘം തടവിലാക്കിയിരിന്നു. ഇവരെ രക്ഷപ്പെടുത്തി. ഹെയ്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യുഎന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സാവനലിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം […]

8 July 2021 12:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹെയ്തി പ്രസിഡന്റിനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നവരെ വധിച്ചു; അടിയന്തര യോഗം വിളിച്ച് യുഎന്‍
X

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് സാവനല്‍ മായിസിനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നവരെന്ന് സംശയിക്കുന്ന നാല് പേരെ സൈന്യം വധിച്ചു. കൊലയാളി സംഘത്തിലുണ്ടായിരുന്നതായി കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹെയ്തി പൊലീസ് തലവനാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്ന് പൊലീസുകാരെ അക്രമി സംഘം തടവിലാക്കിയിരിന്നു. ഇവരെ രക്ഷപ്പെടുത്തി.

ഹെയ്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യുഎന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സാവനലിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെടുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ സാവനലിന്റെ നിലപാടുകള്‍ ഏകാധിപത്യപരമാണെന്ന് ആരോപിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രസിഡന്റിനെതിരെ പ്രതിഷേധവും അരങ്ങേറി. ഇതിനിടെ ബുധനാഴ്ച രാവിലെയോടെ സാവനല്‍ മായിസിനെ അക്രമികള്‍ വീടിനകത്ത് കടന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്.

രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യത്തിന്റെയും പൊലീസിന്റെയും കൈകളിലാണ്. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും ക്രമസമാധാനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സൈന്യം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് നടക്കുന്ന യുഎന്‍ യോഗം നിര്‍ണായകമാണ്.

Next Story