ഹാഗിയ സോഫിയയിലെ ഇമാം സ്ഥാനമൊഴിഞ്ഞു
ചരിത്ര സ്മാരകത്തില്‍ നിന്നും മുസ്ലിം പള്ളിയാക്കി മാറ്റിയ ഹാഗിയ സോഫിയയില്‍ നിയമിതനായ ആദ്യ ഇമാം രാജിവെച്ചു. മെഹ്മത് ബൊയ്നുകലം എന്ന ഇമാമാണ് സ്ഥാനമൊഴിഞ്ഞത്. തന്റെ അക്കാദമിക പഠനം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ മര്‍മര യൂണിവേഴ്സിറ്റി ഓഫ് തിയോളജി സ്കൂളിലാണ് ഇദ്ദേഹം പഠനം തുടരുന്നത്. ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയതിനു ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈമാസത്തിലാണ് മെഹ്മതിനെയും മറ്റ് രണ്ട് ഇമാമുമാരെയും ഹാഗിയ സോഫിയയിലേക്ക് നിയമിച്ചത്. 2020 ജൂലൈയിലാണ് ഹാഗിയ സോഫിയയെ മുസ്ലിം […]

ചരിത്ര സ്മാരകത്തില്‍ നിന്നും മുസ്ലിം പള്ളിയാക്കി മാറ്റിയ ഹാഗിയ സോഫിയയില്‍ നിയമിതനായ ആദ്യ ഇമാം രാജിവെച്ചു. മെഹ്മത് ബൊയ്നുകലം എന്ന ഇമാമാണ് സ്ഥാനമൊഴിഞ്ഞത്. തന്റെ അക്കാദമിക പഠനം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ മര്‍മര യൂണിവേഴ്സിറ്റി ഓഫ് തിയോളജി സ്കൂളിലാണ് ഇദ്ദേഹം പഠനം തുടരുന്നത്. ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയതിനു ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈമാസത്തിലാണ് മെഹ്മതിനെയും മറ്റ് രണ്ട് ഇമാമുമാരെയും ഹാഗിയ സോഫിയയിലേക്ക് നിയമിച്ചത്.
2020 ജൂലൈയിലാണ് ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കി മാറ്റുന്നതായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്ദൊഗാന് പ്രഖ്യാപിച്ചത്. ഓട്ടോമന്‍ ചരിത്ര കാലഘട്ടത്തിലെ മുസ്ലിം പള്ളിയായിരുന്നെങ്കിലും ഹാഗിയ സോഫിയക്ക് ക്രിസ്ത്യന്‍ പാരമ്പര്യമാണ്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഹാഗിയ സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ പ്രധാന ആരാധനാലയമാരുന്നു.
ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ഹാഗിയ സോഫിയയെ മുസ്ലിം പള്ളി ആക്കി മാറ്റുകയായിരുന്നു. പിന്നീട് ആധുനിക തുര്‍ക്കി സ്ഥാപിതമായതിനു ശേഷം 1934 ലാണ് പള്ളി മ്യൂസിയമാക്കി മാറ്റിയത്.
ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.
- TAGS:
- Hagia Sophia
- Turkey