Top

മികച്ച താരങ്ങള്‍ എപ്പോഴും ഞങ്ങള്‍ക്കൊപ്പമാണ്, ഹാലണ്ടും ക്യാമ്പ്‌നൗവില്‍ എത്തും; പ്രതീക്ഷകള്‍ പങ്കുവച്ച് പിക്വെ

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെ സ്വന്തമാക്കാന്‍ യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ എല്ലാം തന്നെ കൊതിക്കുകയാണ്. താരത്തിനു വേണ്ടി നിലവില്‍ ആറോളം ക്ലബുകള്‍ ബിഡ് സമര്‍പ്പിച്ചുകഴിഞ്ഞു. ഇതില്‍ പ്രധാനികളില്‍ ഒരാളാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. എന്നാല്‍ ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ ഹാലണ്ടിനായി ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ബാഴ്‌സയ്ക്ക് ആയേക്കില്ല. 170 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ ഫീയായി ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഹാലണ്ട് മറ്റേതെങ്കിലും ക്ലബിലേക്കു പോകുമെന്ന് കടുത്ത ആരാധകര്‍ പോലും […]

12 Jun 2021 3:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച താരങ്ങള്‍ എപ്പോഴും ഞങ്ങള്‍ക്കൊപ്പമാണ്, ഹാലണ്ടും ക്യാമ്പ്‌നൗവില്‍ എത്തും; പ്രതീക്ഷകള്‍ പങ്കുവച്ച് പിക്വെ
X

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വീജിയന്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനെ സ്വന്തമാക്കാന്‍ യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ എല്ലാം തന്നെ കൊതിക്കുകയാണ്. താരത്തിനു വേണ്ടി നിലവില്‍ ആറോളം ക്ലബുകള്‍ ബിഡ് സമര്‍പ്പിച്ചുകഴിഞ്ഞു. ഇതില്‍ പ്രധാനികളില്‍ ഒരാളാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ.

എന്നാല്‍ ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിതാപകരമായതിനാല്‍ ഹാലണ്ടിനായി ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ബാഴ്‌സയ്ക്ക് ആയേക്കില്ല. 170 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ ഫീയായി ഡോര്‍ട്ട്മുണ്ട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഹാലണ്ട് മറ്റേതെങ്കിലും ക്ലബിലേക്കു പോകുമെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിക്കുമ്പോള്‍ ശുഭപ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ് ബാഴ്‌സ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെ.

ഹാലണ്ട് ബാഴ്‌സയില്‍ എത്തുമെന്നു തന്നെയാണ് തന്റെ ഉറച്ച വിശ്വാസമെന്നും പിക്വെ പറഞ്ഞു. ”ലോകത്തിലെ മികച്ച താരങ്ങള്‍ എപ്പോഴും ഞങ്ങള്‍ക്കൊപ്പമാണ്. ഹാലണ്ടും അതേപോലെ ബാഴ്‌സ ജഴ്‌സിയണിയുമെന്നു തന്നെയാണ് പ്രതീക്ഷ. അതെപ്പോള്‍ എന്നു ചോദിച്ചാല്‍ അധികം വൈകാതെ എന്നു മാത്രമേ ഞാന്‍ പറയൂ”- പിക്വെ പറഞ്ഞു.

ട്രാന്‍സ്ഫര്‍ സംബന്ധിച്ച് കാര്യങ്ങളില്‍ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റെയാണെന്നും താരങ്ങള്‍ അതില്‍ അഭിപ്രായം പറയാനില്ലെന്നും എന്നാല്‍ ഹാലണ്ടിന്റെ കാര്യത്തില്‍ തന്നോട് മാനേജ്‌മെന്റ് എപ്പോഴേലും എന്തെങ്കിലും ചോദിച്ചാല്‍ ‘യെസ്’ എന്നു മാത്രമേ തനിക്കു മറുപടി നല്‍കാനാകൂയെന്നും പിക്വെ പറഞ്ഞു.

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലേക്ക് എത്തിയ അര്‍ജന്റീന താരം സെര്‍ജിയോ അഗ്യൂറോയുടെ വരവ് ടീമിന് കരുത്തു പകരുമെന്നും പിക്വെ പറഞ്ഞു. ”അഗ്യൂറോയുമായി നേരത്തെ തന്നെ നല്ല ബന്ധമുണ്ട്. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഒരു ചാമ്പ്യന്‍ ഫുട്‌ബോളറാണ് അദ്ദേഹം. അഗ്യൂറോയെക്കുറിച്ച് ലയണല്‍ മെസി എപ്പോഴും സംസാരിക്കാറുണ്ട്. അവര്‍ തമ്മിലുള്ള കോമ്പിനേഷന്‍ ടീമിന് ഏറെ ഗുണം ചെയ്യും”- അഗ്യൂറോ പറഞ്ഞു.

Next Story

Popular Stories