Top

ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ മാധവന്‍കുട്ടി ചരിഞ്ഞു; വിടപറഞ്ഞത് ‘സര്‍വ്വസ്വതന്ത്രന്‍’

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ മാധവന്‍കുട്ടി ചരിഞ്ഞു. അറുപതു വയസ്സ് പ്രായമുള്ള ആനയാണ് ഇന്ന് പുലര്‍ച്ചെ 4.30 ഓടെ ചരിഞ്ഞത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 6 മാസമായി ചികിത്സയിലായിരുന്നു. ഇതോടെ ദേവസ്വം അനക്കോട്ടയിലെ ആനകളുടെ എണ്ണം 43ആയി. ശാന്തസ്വഭാവിയായ മാധവന്‍കുട്ടി ആറുമാസമായി ചികിത്സയിലായിരുന്നു. ആനക്കോട്ടയില്‍ ചങ്ങലക്ക് ഇടാതെ നിര്‍ത്തിയിരുന്ന ചുരുക്കം ആനകളില്‍ ഒന്നായിരുന്നു മാധവന്‍കുട്ടി. ആനക്കോട്ടയില്‍ സ്വതന്ത്രനായി നടന്ന് തീറ്റയെടുത്തിരുന്ന മാധവന്‍കുട്ടി കാഴ്ചക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ആനക്കോട്ടയില്‍ മാധവന്‍കുട്ടി പുല്ല് മേഞ്ഞു […]

2 July 2021 10:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ മാധവന്‍കുട്ടി ചരിഞ്ഞു; വിടപറഞ്ഞത് ‘സര്‍വ്വസ്വതന്ത്രന്‍’
X

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ മാധവന്‍കുട്ടി ചരിഞ്ഞു. അറുപതു വയസ്സ് പ്രായമുള്ള ആനയാണ് ഇന്ന് പുലര്‍ച്ചെ 4.30 ഓടെ ചരിഞ്ഞത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 6 മാസമായി ചികിത്സയിലായിരുന്നു. ഇതോടെ ദേവസ്വം അനക്കോട്ടയിലെ ആനകളുടെ എണ്ണം 43ആയി.

ശാന്തസ്വഭാവിയായ മാധവന്‍കുട്ടി ആറുമാസമായി ചികിത്സയിലായിരുന്നു. ആനക്കോട്ടയില്‍ ചങ്ങലക്ക് ഇടാതെ നിര്‍ത്തിയിരുന്ന ചുരുക്കം ആനകളില്‍ ഒന്നായിരുന്നു മാധവന്‍കുട്ടി. ആനക്കോട്ടയില്‍ സ്വതന്ത്രനായി നടന്ന് തീറ്റയെടുത്തിരുന്ന മാധവന്‍കുട്ടി കാഴ്ചക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ആനക്കോട്ടയില്‍ മാധവന്‍കുട്ടി പുല്ല് മേഞ്ഞു നടന്നിരുന്ന ചിത്രം ഏറെ വൈറല്‍ ആയിരുന്നു. വെള്ളം പമ്പ് ചെയ്ത് നല്‍കിയാല്‍ മരത്തില്‍ ശരീര ഭാഗങ്ങള്‍ ഉരച്ചു തേച്ച് കുളിക്കുന്നതുള്‍പ്പെടെയുള്ള സ്വഭാവവും ഈ ആനയ്ക്ക് ഉണ്ടായിരുന്നു. ഗുരുവായൂര്‍ ആനക്കോട്ടയിലെ സര്‍വ്വസ്വതന്ത്രന്‍ എന്നാണ് മാധവന്‍കുട്ടി അറിയപ്പെട്ടിരുന്നത്. പശുക്കളെ പോലെ വയറ് നിറയെ പുല്ല് തിന്ന് മേഞ്ഞ് നടക്കുന്ന കൊമ്പന്റെ കാഴ്ച ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ആനക്കോട്ടയിലെ മുതിര്‍ന്ന ആനകളില്‍ ഒരാളാണ് ഗുരുവായൂര്‍ മാധവന്‍കുട്ടി. 1974ല്‍ നടയിരുത്തിയ മൂന്ന് ആനകളില്‍ ഒന്നാണ് മാധവന്‍കുട്ടി. 1976ലെ മാള ഗജമേളയില്‍ ഏറ്റവും നല്ല രണ്ടാമത്തെ കുട്ടിയാനയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം നടന്ന സുഖചികിത്സയില്‍ മാധവന്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു.

Next Story